Cricket cricket worldcup Cricket-International Epic matches and incidents European Football IPL ipl-2024 IPL-Team legends Renji Trophy Top News

തുടര്‍ച്ചയായ നാലാം വിജയം കരസ്ഥമാക്കി കോഹ്ലി പട !!!!!!!!!

May 10, 2024

തുടര്‍ച്ചയായ നാലാം വിജയം കരസ്ഥമാക്കി കോഹ്ലി പട !!!!!!!!!

വ്യാഴാഴ്ച ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പഞ്ചാബ് കിംഗ്‌സിനെ 60 റൺസിന് തോൽപ്പിച്ചു.20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്ത ആർസിബിയുടെ കൂറ്റൻ സ്‌കോര്‍ ചേസ് ചെയ്യാന്‍ പഞ്ചാബ് കിംഗ്‌സിനു കഴിഞ്ഞില്ല.47 പന്തിൽ 92 റൺസ് നേടിയ കോഹ്‌ലിയാണ് ഇത്രയും വലിയ സ്കോറില്‍ ആര്‍സിബിയെ എത്തിച്ചത്.

മുന്‍ ഇന്ത്യന്‍ നായകന്‍ തന്നെ ആണ് മാന്‍ ഓഫ് ദി മാച്ച്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് മികച്ച തുടക്കം ആണ് കുറിച്ചത് എങ്കിലും ഓരോ കൃത്യമായ ഇടവേളകളിലും വിക്കറ്റ് നേടാന്‍ കഴിഞ്ഞത് ബാംഗ്ലൂരിന് വിജയ വഴി തെളിയിച്ചു.റിലീ റോസോവ്(61), ശശാങ്ക് സിംഗ്(37) എന്നിവര്‍ മാത്രമാണു അല്പം എങ്കിലും പഞ്ചാബിന് വേണ്ടി പൊരുതിയത്.17 ഓവറില്‍ 181 റണ്‍സില്‍ നില്‍ക്കേ തന്നെ അവരുടെ റണ്‍ ചേസ് പൂര്‍ത്തിയായി.

Leave a comment