Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 IPL-Team legends Renji Trophy Top News

തുടര്‍ച്ചയായ നാലാം ജയം നേടാന്‍ ബാംഗ്ലൂര്‍

May 9, 2024

തുടര്‍ച്ചയായ നാലാം ജയം നേടാന്‍ ബാംഗ്ലൂര്‍

ഇന്ന് ധർമ്മശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും.ഏഴും എട്ടും സ്ഥാനങ്ങളില്‍ ഉള്ള ഈ ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യത നഷ്ട്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.അതിനാല്‍ ഇന്നതെ മല്‍സരത്തിന് വലിയ പ്രസക്തി ഇല്ല.എന്നാല്‍ ഇരു ടീമുകളും കൊമ്പു കൊര്‍ക്കുമ്പോള്‍ വളരെ മികച്ച പോരാട്ടം ഉണ്ടാകാറുണ്ട്.

Virat Kohli against PBKS in IPL 2024 (IPLT20.com)

 

ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് പഞ്ചാബിനെ ബാംഗ്ലൂര്‍ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഒരു വലിയ തിരിച്ചുവരവിന്റെ വക്കില്‍ ആണ്.മൂന്ന് സമഗ്ര വിജയങ്ങളുടെ പിൻബലത്തിലാണ് അവർ ഈ മത്സരത്തിലേക്ക് വരുന്നത്. എന്നിരുന്നാലും, അവർക്ക് ഇപ്പോഴും ആകെ നാല് വിജയങ്ങൾ മാത്രമേയുള്ളൂ, കഴിഞ്ഞ കുറച്ച് ഗെയിമുകളിൽ അവര്‍ കാണിച്ച ഫോം ഇന്നതെ മല്‍സരത്തിലും അവര്‍ക്ക് പുറത്തു എടുക്കേണ്ടത് ഉണ്ട്.ടീമിലെ ബാറ്റർമാരും ബൗളർമാരും ഫോം കണ്ടെത്താൻ തുടങ്ങി, അവസാന മത്സരത്തിൽ അവർ ജിടിയെ വെറും 147 റൺസിന് പുറത്താക്കി, സിറാജും യാഷ് ദയാൽ, വിജയ്കുമാർ വൈശാഖ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Leave a comment