Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 IPL-Team legends Renji Trophy Top News

അവസാന പന്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഒരു റണ്‍സിന് വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്

May 3, 2024

അവസാന പന്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഒരു റണ്‍സിന് വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്

സൺറൈസേഴ്‌സ് ഹൈദരാബാദ് ഒരു റണ്ണിന് രാജസ്ഥാൻ റോയൽസിനെ തോല്‍പ്പിച്ച് കൊണ്ട് തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവം ആക്കി.അവസാന പന്തില്‍ രണ്ടു റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന സമയത്ത് ബാറ്ററെ വിക്കറ്റിന് മുന്നില്‍ കുരുക്കി കൊണ്ട് ഭുവനേശ്വര്‍ കുമാര്‍ ആണ് സൺറൈസേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്.അതോടെ രാജസ്ഥാന്‍റെ കുതിപ്പ് 200 ല്‍ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഇരുപത് ഓവറില്‍ 201 റണ്‍സ് നേടി.തീഷ് റെഡ്ഡി (പുറത്താകാതെ 76) ) ട്രാവിസ് ഹെഡും (58) തകർപ്പൻ അർധസെഞ്ചുറികൾ നേടിയപ്പോള്‍ അവസാന ഓവറുകളില്‍ ഹെൻറിച്ച് ക്ലാസൻ 19 പന്തിൽ പുറത്താകാതെ 42 റൺസ് നേടി കൊണ്ട് സൺറൈസേഴ്സ് ഹൈദരാബാദിനെ മൂന്നിന് 201 എന്ന നിലയിൽ എത്തിച്ചു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു എങ്കിലും റിയാന്‍ പരാഗ്,ജൈശ്വാല്‍ എന്നിവരുടെ അര്‍ദ്ധ ശതകം അവര്‍ക്ക് പ്രതീക്ഷ നല്കി.മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത ഭുവി തന്നെ ആണ് മല്‍സരത്തിലെ ഹീറോ.

Leave a comment