Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 IPL-Team legends Renji Trophy Top News

മുംബൈയെ വിരട്ടി ഓടിച്ച് മാർക്കസ് സ്റ്റോയിനിസ് !!!

May 1, 2024

മുംബൈയെ വിരട്ടി ഓടിച്ച് മാർക്കസ് സ്റ്റോയിനിസ് !!!

ചൊവ്വാഴ്ച നടന്ന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ നാല് വിക്കറ്റ് ജയത്തോടെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് പ്ലേ ഓഫ് സാധ്യത ശക്തിപ്പെടുത്തി.അച്ചടക്കത്തോടെ ലഖ്നൌ ബോളര്‍മാര്‍ പന്ത് എറിഞ്ഞു , ഇത് കൂടാതെ മാർക്കസ് സ്റ്റോയിനിസിന്‍റെ അര്‍ദ്ധ ശതകവുമാണ് മുംബൈയെ പരാജയപ്പെടുത്തിയത്.ലീഗില്‍ ആറാം ജയം നേടിയ ലഖ്നൌ നിലവില്‍ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ആണ്.

 

 

ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് തുടക്കത്തില്‍ തന്നെ എല്ലാം നഷ്ടമായി.നെഹാൽ വധേര (46), ഇഷാൻ കിഷൻ (32), ടിം ഡേവിഡ് (പുറത്താകാതെ 35) എന്നിവരുടെ സംഭാവനകളുടെ പിൻബലത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 144 എന്ന സ്‌കോര്‍ ഉയര്‍ത്തി.ലഖ്നൌവില്‍ മായങ്ക് യാദവ് ഒഴിച്ചാല്‍ മറ്റ് ബോളമാര്‍ എല്ലാം വളരെ മികച്ച പ്രകടനം ആണ് നടത്തിയത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്നൌവിനെ എളുപ്പത്തില്‍ ജയിക്കാന്‍ മുംബൈ സമ്മതിച്ചില്ല.മിഡില്‍ ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റ് നേടി കൊണ്ട് അവര്‍ എതിരാളികളെ സമ്മര്‍ദത്തില്‍ ആഴ്ത്തി.എന്നാല്‍ 45 പന്തിൽ 62 റൺസ് നേടിയ സ്റ്റോയിനിസിന്‍റെ സാന്നിധ്യം ആണ് ലഖ്നൌവിന് തുണയായത്.ഈ തോല്‍വി മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളെ സാരമായി ബാധിക്കും.

Leave a comment