EPL 2022 European Football Foot Ball Indian football International Football Top News transfer news

ചെല്‍സിയെ എയറില്‍ കയറ്റി ആഴ്സണല്‍ !!!!!!!!!!

April 24, 2024

ചെല്‍സിയെ എയറില്‍ കയറ്റി ആഴ്സണല്‍ !!!!!!!!!!

ലണ്ടൻ എതിരാളികളായ ചെൽസിയെ 5-0ന് തോൽപ്പിച്ച് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ആഴ്സണല്‍ തങ്ങളുടെ ഒന്നാം സ്ഥാനം പോയിന്‍റ് പട്ടികയില്‍ ഊട്ടി ഉറപ്പിച്ചു.നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ മൂന്നു പോയിന്‍റ് ലീഡ് അവര്‍ക്കുണ്ട്.4 ആം മിനുട്ടില്‍ നിന്നും ഗോള്‍ നേടി കൊണ്ട് ലിയാൻഡ്രോ ട്രോസാർഡ് അവർക്ക് നേരത്തെ ലീഡ് നൽകി.

 

ഇടവേളക്ക് ശേഷം മല്‍സരത്തിലേക്ക് തിരിച്ചുവരാം എന്നു കരുതി ഇരുന്ന ചെല്‍സിയുടെ ഇട നെഞ്ചിലേക്ക് തീക്കട്ട കൊരി ഇട്ടു കൊണ്ട് ബെന്‍ വൈറ്റ്, കായി ഹാവേർറ്റ്സ് എന്നിവര്‍ രണ്ടു വീതം ഗോള്‍ നേടി.അതോടെ ചെല്‍സി തന്റെ ലണ്ടന്‍ എതിരാളികള്‍ക്കെതിരെ ഈ അടുത്ത കാലത്തെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി.”ക്ലീന്‍ ചീട്ടിനൊപ്പം വളരെ അധികം അക്രമാസക്തം ആയ പ്രകടനം ടീം കാഴ്ചവെച്ചു.ഞാന്‍ വളരെ അധികം സന്തോഷവാന്‍ ആണ്.”ഞായറാഴ്ച ബദ്ധവൈരികളായ ടോട്ടൻഹാം ഹോട്‌സ്പറിനെ നേരിടാന്‍ പോകുന്ന  ആഴ്‌സണൽ ബോസ് മൈക്കൽ അർട്ടെറ്റ പറഞ്ഞു.

Leave a comment