Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 IPL-Team legends Renji Trophy Top News

ധോണിയെ വൈകി കളിപ്പിച്ചു ; ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനു പൊങ്കാല

April 6, 2024

ധോണിയെ വൈകി കളിപ്പിച്ചു ; ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനു പൊങ്കാല

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 കാമ്പെയ്‌നിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് വെള്ളിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടു.ടീം സീനിയര്‍  ധോണിയുടെ സ്പെഷല്‍ ഇന്നിംഗ്സ് അനിവാര്യം ആയിരുന്നിട്ടും ധോണിയെ വൈകി കളിപ്പിക്കാന്‍ ഇറക്കിയത് കാപ്റ്റന്‍ സിഎസ്‌കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ തീരുമാനം തെറ്റ് ആയിപ്പോയി എന്നു പല ദിക്കില്‍ നിന്നും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ,മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ എന്നീ താരങ്ങള്‍ റുതുരാജിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

 

കഴിഞ്ഞ മത്സരത്തിൽ സൂപ്പർ കിംഗ്‌സ് ഡൽഹി ക്യാപിറ്റൽസിനെതിരെ 16 പന്തിൽ 37 റൺസ് നേടി കൊണ്ട് ധോണി ആ പഴയ ഫിനിഷറുടെ പാടവം കാണിച്ചിരുന്നു.ഭുവിയും ഉനദ്‌കട്ടും ബോള്‍ ചെയ്യുമ്പോള്‍ വലംകൈ ബാറ്റ്‌സ്മാൻ ധോണി ക്രീസില്‍ ഉള്ളത് ചെന്നൈയുടെ വിജയത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ടാകും എന്ന് ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു.ഇന്നലത്തെ മല്‍സരത്തില്‍ 175 റണ്‍സ് നേടാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ വിജയം നേടാന്‍ കഴിഞ്ഞെന്നെ എന്നാണ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദ് മല്‍സരശേഷം പറഞ്ഞത്.

Leave a comment