Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 IPL-Team legends Renji Trophy Top News

” മിച്ചൽ സ്റ്റാർക്ക് ഉടന്‍ തന്നെ ഫോമിലേക്ക് മടങ്ങി എത്തും “

April 3, 2024

” മിച്ചൽ സ്റ്റാർക്ക് ഉടന്‍ തന്നെ ഫോമിലേക്ക് മടങ്ങി എത്തും “

മിച്ചൽ സ്റ്റാർക്ക് ഐപിഎല്ലിൽ ഇതുവരെ തന്‍റെ പ്രൈസ് ടാഗിനു അനുസരിച്ചുള്ള ഒരു പ്രകടനം നടത്തിയിട്ടില്ല.താരത്തിനു മേല്‍ ഉള്ള സമ്മര്‍ദം വളരെ വളരെ കൂടി വരുകയാണ്.ആദ്യ രണ്ട് ഗെയിമുകളിലെയും സ്റ്റാർക്കിൻ്റെ മൊത്തം കണക്കുകൾ 8-0-100-0 എന്ന നിലയിൽ ആണ്.എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിംഗ് കോച്ച് ഭരത് അരുൺ ചൊവ്വാഴ്ച ഓസ്‌ട്രേലിയയുടെ ഇടംകൈയ്യൻ പേസറെ പരസ്യമായി  പിന്തുണച്ചു കൊണ്ട് സംസാരിച്ചു.

 

 

“ഒരുപക്ഷേ ലോകത്തിലെ ഏറ്റവും പരിചയസമ്പന്നനായ ബൗളർമാരിൽ ഒരാളാണ് അദ്ദേഹം, സാഹചര്യങ്ങൾ നന്നായി മനസ്സിലാക്കുകയും അതിനോട് പൊരുത്തപ്പെടുകയും ചെയ്യുന്ന ഉത്തമന്‍ ആയ ഒരു പ്രൊഫഷണല്‍.ഭാവിയിലെ ഗെയിമുകളിൽ നിങ്ങൾ അദ്ദേഹത്തിൻ്റെ മറ്റൊരു പതിപ്പ് കാണുമെന്ന് എനിക്കു 100 ശതമാനം ഉറപ്പ് നല്കാന്‍ കഴിയും.”ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തിന് മുന്നോടിയായി അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.അവരുടെ സ്പിൻ ബൗളിംഗിലും തകർപ്പൻ ബാറ്റിംഗിലും ആശ്രയിച്ചുകൊണ്ട് ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും കൊല്‍ക്കത്ത വിജയിച്ചിട്ടുണ്ട്.

Leave a comment