Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 IPL-Team legends Renji Trophy Top News

മുംബൈയെ പഞ്ഞിക്കിട്ട ആവേശത്തില്‍ ഗുജറാത്തിനെ നേരിടാന്‍ സണ്‍ റൈസെര്‍സ്

March 31, 2024

മുംബൈയെ പഞ്ഞിക്കിട്ട ആവേശത്തില്‍ ഗുജറാത്തിനെ നേരിടാന്‍ സണ്‍ റൈസെര്‍സ്

ഇന്ത്യൻ പ്രീമിയർ ലീഗ് 12-ാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രണ്ട് നിർണായക പോയിൻ്റുകൾ നേടാൻ ലക്ഷ്യമിടുന്നു.ഇന്നതെ മല്‍സരത്തില്‍ അവരുടെ എതിരാളി സൺറൈസേഴ്‌സ് ഹൈദരാബാദ് ആണ്.സ്വന്തം തട്ടകത്തിലെ വിജയവും ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ സമീപകാല തോൽവിക്കും ശേഷം ഇത് മൂന്നാതെ മല്‍സരത്തിന് ആണ് ടൈറ്റന്‍സ് തയ്യാര്‍ എടുക്കുന്നത്.

 

ഇന്ന് ഇന്ത്യന്‍ സമയം മൂന്നര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആദ്യ മത്സരത്തിൽ ഹൈദരാബാദ് നാല് റൺസിന് പരാജയപ്പെട്ടു , എങ്കിലും അതിനു ശേഷം ഐപിഎല്‍ ചരിത്രം തിരുത്തി കൊണ്ട് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിന് മറികടന്നു.മുംബൈക്കെതിരെ 277 റൺസുമായി ഐപിഎല്ലിൽ ഒരു ടീമിൻ്റെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന ആർസിബിയുടെ 263 റൺസിൻ്റെ റെക്കോർഡ് തകർത്ത് നേടിയ ജയം സണ്‍ റൈസെര്‍സിന് ഏറെ ആവേശം നല്കുന്നു.കഴിഞ്ഞ മല്‍സരത്തിലെ സൂപ്പര്‍ ഹീറോ ട്രാവീസ് ഹേഡില്‍ തന്നെ ആയിരിയ്ക്കും ഇന്നതെ മല്‍സരത്തില്‍ ഹൈദരാബാദ് ടീമിന്‍റെ എല്ലാ പ്രതീക്ഷകളും.

Leave a comment