EPL 2022 European Football Foot Ball Indian football International Football Top News transfer news

എഫ്‌സി ബാഴ്‌സലോണക്ക് $108 മില്യൺ സൗദി ഓഫർ

March 25, 2024

എഫ്‌സി ബാഴ്‌സലോണക്ക് $108 മില്യൺ സൗദി ഓഫർ

അൽ-ഹിലാലിൽ നിന്ന് എഫ്‌സി ബാഴ്‌സലോണക്ക് ഒരു വമ്പന്‍ ഓഫര്‍ വന്നതായി റിപ്പോര്‍ട്ട്.റൈറ്റ് വിങര്‍ റഫീഞ്ഞക്കായി    108 മില്യൺ ഡോളർ ട്രാന്‍സ്ഫര്‍ ബിഡ്  സൌദി ക്ലബുകള്‍ നല്‍കിയതായി റിപ്പോര്‍ട്ട്.2022-ൽ ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് ഏകദേശം 69 മില്യൺ ഡോളറിന് ആണ് താരത്തിനെ ബാഴ്സ വാങ്ങുന്നത്.ടീമിന് വേണ്ടി നന്നായി കളിക്കുന്നുണ്ട് എങ്കിലും ബാഴ്സ ഉദ്ദേശിക്കുന്ന പോലൊരു വിങര്‍ അല്ല റഫീഞ്ഞ എന്നത് കൂടുതല്‍ തെളിഞ്ഞു വരുന്നു.

ഇത് കൂടാതെ ലമായിന്‍ യാമാലിന്‍റേ വരവും കൂടി ആയതോടെ റഫീഞ്ഞയുടെ ടീമിലെ പ്രാധാന്യം നഷ്ട്ടപ്പെടാന്‍ തുടങ്ങി.നിലവില്‍ ഇടത് വിങ്ങില്‍ ജോവാ ഫെലിക്സ്, ഫെരാന്‍ ടോറസ് എന്നിവര്‍ മോശം ഫോമില്‍ ആയത് മൂലം റഫീഞ്ഞക്ക് നേരിയ രീതിയില്‍ എങ്കിലും ടീമില്‍ ഇടം ലഭിക്കുന്നുണ്ട്.നല്ലൊരു വലതു വിങ്ങര്‍ കൂടി ടീമില്‍ എത്തിയാല്‍ ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ബാഴ്സക്ക് പെട്ടെന്നു തന്നെ ഒരു തീരുമാനം എടുക്കേണ്ടി വരും.

Leave a comment