Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ഡെത്ത് ഓവര്‍ ടാക്ക്റ്റിക്സിനെ കുറ്റപ്പെടുത്തി സുനില്‍ ഗവാസ്ക്കര്‍

March 24, 2024

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ഡെത്ത് ഓവര്‍ ടാക്ക്റ്റിക്സിനെ കുറ്റപ്പെടുത്തി സുനില്‍ ഗവാസ്ക്കര്‍

ഐപിഎൽ 2024-ൻ്റെ തുടക്കം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മറക്കാനാവാത്ത ഒന്നായിരുന്നു.ചെന്നൈ സൂപ്പർ കിംഗ്‌സിനോട് ആറ് വിക്കറ്റിന് തോൽവി വഴങ്ങി ഈ ടീം തുടക്കത്തില്‍ തന്നെ കല്ല് കടി പ്രകടനം ആണ് നടത്തിയത്.വലിയ സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിട്ടും 90 റണ്‍സിന് 5 വിക്കറ്റ് നഷ്ടം ആയപ്പോള്‍ ദിനേശ് കാർത്തിക്കും അനുജ് റാവത്തും ആണ്  അവരെ മികച്ച സ്കോറിലേക്ക് നയിച്ചത്.ബോളിങ്ങില്‍ ഏത് ഒരു നിമിഷത്തില്‍ പോലും അവര്‍ക്ക് ചെന്നൈ ടീമിനെ സമ്മര്‍ദത്തില്‍ ആഴ്ത്താന്‍ സാധിച്ചില്ല.

ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ടാക്ക്ടിക്ക്സിനെ പഴി പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ.ഒരേ ഒരു തന്ത്രം മാത്രം കൈയ്യില്‍ വെച്ച ബെങ്കളൂര്‍ ടീം തോല്‍വി ക്ഷണിച്ച് വരുത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.”ഷോട്ട് ബോള്‍ എറിയുക എന്നത് മാത്രം ആയിരുന്നു അവരുടെ തന്ത്രം.അത് ഫലിക്കുന്നില്ല എന്നു കാണുമ്പോള്‍ എങ്കിലും ഒന്നു നിര്‍ത്തി കൂടെ,എന്നിട്ടും അവര്‍ അത് തന്നെ പയറ്റി നോക്കുന്നു.2 ഓവറുകൾ 6 ആറ് റൺസിന് ബൗൾ ചെയ്ത ദാഗറിനെപ്പോലെ ഒരാൾ ബാക്കിയുള്ളപ്പോള്‍ പോലും ജോസഫ്, ഗ്രീന്‍ , സിറാജ്    എന്നീ ബോളര്‍മാരെ കൊണ്ട് ഓവര്‍ ചെയ്യിച്ചതും മണ്ടത്തരം ആയിരുന്നു.”അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

Leave a comment