Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

ഏറ്റവും മികച്ച ടീം പ്ലേയര്‍ – ധോണിയോ സച്ചിനോ അല്ല, എല്ലാവരെയും അമ്പരപ്പിച്ച് ഗൗതം ഗംഭീർ

March 20, 2024

ഏറ്റവും മികച്ച ടീം പ്ലേയര്‍ – ധോണിയോ സച്ചിനോ അല്ല, എല്ലാവരെയും അമ്പരപ്പിച്ച് ഗൗതം ഗംഭീർ

ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മടങ്ങി എത്തുമ്പോള്‍  ക്ലബ് ആരാധകരും , താരങ്ങളും മാനേജ്മെന്‍റും ഏറെ പ്രതീക്ഷയില്‍ ആണ്.ഗംഭീറിൻ്റെ ക്യാപ്റ്റൻസിയിലാണ് കെകെആർ തങ്ങളുടെ രണ്ട് ഐപിഎൽ കിരീടങ്ങൾ നേടിയത്. മുൻ ഇന്ത്യൻ ഓപ്പണർ ഒരു ഉപദേശകൻ്റെ ശേഷിയിൽ തിരിച്ചെത്തുമ്പോൾ, ഈ സീസണില്‍ കൊല്‍ക്കത്ത പഴയ ഫോമിലേക്ക് പോകും എന്നു എല്ലാവരും കരുത്തുന്നു.

My bank balance would've increased had I not fought with Gambhir: Ex-KKR  star | Cricket - Hindustan Times

ഈ അടുത്തു നടന്ന അഭിമുഖത്തില്‍ മികച്ച ടീം പ്ലേയര്‍ ആരാണ് എന്ന ചോദ്യത്തിന് ഗംഭീര്‍ വളരെ മികച്ച അഭിപ്രായം ആണ് നല്കിയിരിക്കുന്നത്.പല മഹാരഥന്‍മാര്‍ക്കുമൊപ്പം കളിച്ച താരം മുന്‍ കെകെആര്‍ താരം ആയ റയാൻ ടെൻ ഡോഷെയെ ആണ് മികച്ച സഹ താരം ആയി തിരഞ്ഞെടുത്തത്.”ആ സീസണില്‍ ഞങ്ങൾക്ക് നാല് വിദേശ കളിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ,2011 വേള്‍ഡ് കപ്പില്‍ മികച്ച പ്രകടനം നടത്തിയാണ് താരം അദ്ദേഹം വരുന്നത്.ഒരു കളിയില്‍ താരത്തിനെ ഞങ്ങള്‍ ഇറക്കിയില്ല.ആ ഗെയിമിൽ അദ്ദേഹം ബ്രേക്കില്‍ ഞങ്ങള്‍ക്ക് പാനീയങ്ങള്‍ കൊണ്ട് വന്നു തന്നു.ഒട്ടും ദേഷ്യമോ , മടിയോ ഒന്നും ഇല്ലാതെ.!!!എന്നെ നിസ്വാർത്ഥത പഠിപ്പിച്ച ഡോഷെ ആണ് ഞങ്ങള്‍ കണ്ടത്തില്‍ വെച്ച് മികച്ച ടീം പ്ലേയര്‍.”ഗംഭീര്‍ വെളിപ്പെടുത്തി.

Leave a comment