Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

മൂന്നാം ശ്രീലങ്കൻ ഏകദിനത്തിനുള്ള ടീമിൽ നിന്ന് ലിറ്റണെ ബംഗ്ലാദേശ് ഒഴിവാക്കി

March 16, 2024

മൂന്നാം ശ്രീലങ്കൻ ഏകദിനത്തിനുള്ള ടീമിൽ നിന്ന് ലിറ്റണെ ബംഗ്ലാദേശ് ഒഴിവാക്കി

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ലിറ്റൺ ദാസിനെ ബംഗ്ലാദേശ് ഒഴിവാക്കി. ഇപ്പോൾ നടക്കുന്ന ധാക്ക പ്രീമിയർ ലീഗിൽ കളിക്കുന്നതിനു വേണ്ടിയാണ്   ടീം മാനേജ്‌മെൻ്റിൻ്റെ ഉപദേശത്തെ തുടർന്നു  താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയത്.ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ 68 റൺസ് നേടിയ വിക്കറ്റ് കീപ്പർ-ബാറ്റർ ജാക്കർ അലി അദ്ദേഹത്തിന് പകരം ടീമില്‍ ചേരും.

Who is Jaker Ali? All you need to know about Bangladesh's next T20I star |  Cricket - Hindustan Times

(ജാക്കര്‍ അലി)

 

 

84 ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 34.87 ശരാശരിയിൽ രാജ്യാന്തര ഡൊമെസ്റ്റിക് ലീഗില്‍  1918 റൺസ് നേടിയിട്ടുണ്ട്.2021ൽ പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്തായതിന് ശേഷം ഇതാദ്യമായാണ് ലിറ്റണിന് സ്ഥാനം നഷ്ടമാകുന്നത്.ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ സ്‌കോർ ചെയ്യാതെ ലിറ്റൺ പുറത്തായി, കൂടാതെ അവർക്കെതിരായ ടി20 ഐ പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിനു കഴിഞ്ഞില്ല.മൂന്ന് മത്സരങ്ങളിൽ 0, 36, 7 സ്‌കോർ രേഖപ്പെടുത്തിയാണ് അദ്ദേഹം പവലിയനിലേക്ക് മടങ്ങിയത്.

Leave a comment