European Football Foot Ball Indian football ISL ISL 2023 -2024 Top News transfer news

ഐഎസ്എലില്‍ ഇന്ന് ആവേശ പോരാട്ടം ; മുംബൈ സിറ്റി – ജംഷഡ്പൂർ എഫ്‌സി

March 8, 2024

ഐഎസ്എലില്‍ ഇന്ന് ആവേശ പോരാട്ടം ; മുംബൈ സിറ്റി – ജംഷഡ്പൂർ എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച് വീക്ക് 18 ല്‍ ഇന്ന് ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ മുംബൈ സിറ്റി എഫ്‌സിയുമായി ജംഷഡ്പൂർ എഫ്‌സി കൊമ്പു കൊര്‍ക്കും.ഈ മത്സരത്തിൽ ജയിച്ചാൽ ടേബിളിൽ ഒന്നാമതെത്തുന്നതിൻ്റെ ലക്ഷ്യം നിറവേറ്റാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് മുംബൈ സിറ്റി.ഇന്ന് എങ്ങനെ എങ്കിലും ജയം നേടി ബെങ്കളൂരു എഫ്സിയെ മറികടന്ന് ആറാം സ്ഥാനം കരസ്ഥമാക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ജംഷഡ്പൂർ എഫ്‌സി.

Mumbai City FC travel to face Jamshedpur FC in ISL!

 

ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് കിക്കോഫ്.ഇതിന് ഈ രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ തിരിച്ചടിച്ച് മല്‍സരത്തില്‍ ഗംഭീരമായ തിരിച്ചുവരവ് നടത്താന്‍ ജംഷഡ്പൂർ എഫ്‌സിക്ക് കഴിഞ്ഞിട്ടുണ്ട്.ഇന്ന് തങ്ങളുടെ തട്ടകത്തില്‍ കളി നടക്കുമ്പോള്‍ അന്നത്തെ മല്‍സരത്തിന്റെ മധുര സ്വപ്നങ്ങള്‍ നുണഞ്ഞു ആയിരിയ്ക്കും ജംഷഡ്പൂർ എഫ്‌സി കളിയ്ക്കാന്‍ ഇറങ്ങുന്നത്.നിലവില്‍ രണ്ടു ടീമുകളും ശക്തമായ ഫോമില്‍ ആയതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ആര്‍ക്ക് ആയിരിയ്ക്കും മേല്‍ക്കൈ എന്നത് പ്രവചിക്കുക തീര്‍ത്തൂം അസാധ്യം ആയ കാര്യം ആയിരിയ്ക്കും.

Leave a comment