European Football Foot Ball Indian football Indian Sports International Football ISL ISL 2023 -2024 Top News

ഐഎസ്എലില്‍ ഇന്ന് പഞ്ചാബ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മല്‍സരം

March 7, 2024

ഐഎസ്എലില്‍ ഇന്ന് പഞ്ചാബ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മല്‍സരം

ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്ന് പഞ്ചാബ് എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും.നോര്‍ത്ത് ഈസ്റ്റ് തട്ടകം ആയ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് കിക്കോഫ്.ഇന്ത്യന്‍ സമയം ഏഴര മണിക്ക് മല്‍സരത്തിന്റെ വിസില്‍ മുഴങ്ങും.ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഇരുവരും സമനിലയില്‍ പിരിഞ്ഞിരുന്നു.

NorthEast United vs Punjab FC: NOE vs PUN Dream11 Prediction and Fantasy  Football Tips for today's ISL match - 7th March 2024

 

നിലവില്‍ ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് ഉള്ളത്.ഇന്ന് ജയം നേടി ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്ത് എത്താനുള്ള ലക്ഷ്യത്തില്‍ ആണ് ഈ ടീം.ലീഗ് പ്ലേ ഓഫ് എന്ന ലക്ഷ്യം നിറവേറ്റാന്‍ ഇനി ഈ ടീമിന് കഴിയും എന്നുള്ള ഒരു തരത്തില്‍ ഉള്ള പ്രതീക്ഷയും ഇല്ല.അത് പോലെ തന്നെ ലീഗ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തുള്ള പഞ്ചാബ് ടീമിന്റെ കാര്യവും.എന്നാല്‍ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളി മൂന്നെണ്ണം ജയം നേടി ഒരു തിരിച്ചുവരവിന്റെ പാതയില്‍ ആണ് ഈ ടീം.എന്നാല്‍ ഗ്രൂപ്പ് ഘട്ടം തീരാന്‍ ആയി നില്‍ക്കുന്ന ഈ സമയത്ത് ഇത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.

Leave a comment