EPL 2022 European Football Foot Ball Indian football International Football Top News transfer news

റോമന്‍ ഗ്ലാഡിയേറ്റേഴ്സിനെ മുട്ടുകുത്തിക്കാന്‍ ബ്രൈട്ടന്‍

March 7, 2024

റോമന്‍ ഗ്ലാഡിയേറ്റേഴ്സിനെ മുട്ടുകുത്തിക്കാന്‍ ബ്രൈട്ടന്‍

യൂറോപ്പ ലീഗിൻ്റെ പ്രീ ക്വാര്‍ട്ടര്‍ റൌണ്ട് ഇന്ന് ആരംഭിക്കാന്‍ ഇരിക്കെ യൂറോപ്യൻ പുതുമുഖങ്ങളായ ബ്രൈറ്റൺ & ഹോവ് ആൽബിയോൺ ഇന്ന് റോമന്‍ പടയാളികളുമായി ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നെ കാല്‍ മണിക്ക് ആണ് കിക്കോഫ്.റോമയുടെ തട്ടകമായ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.മാര്‍ച്ച് പതിനഞ്ചിന് രണ്ടാം പാദം അരങ്ങേറും.

Brighton & Hove Albion manager Roberto De Zerbi on February 18, 2024

 

മോറീഞ്ഞോയെ പുറത്താക്കി പുതിയ മാനേജര്‍ ആയി പഴയ താരത്തിനെ കൊണ്ട് വന്നതിനു ശേഷം റോമയ്ക്ക് വളരെ നല്ല കാലം ആണ്.കേളി ശൈലി പുതിയ കോച്ചിന് കീഴില്‍ മെച്ചപ്പെടുത്തിയ റോമ കഴിഞ്ഞ ഒന്‍പത് മല്‍സരങ്ങളില്‍ ഒരേ ഒരു തോല്‍വി മാത്രം ആണ് വഴങ്ങിയിരിക്കുന്നത്.നിലവിലെ ഫോം വെച്ച് അളക്കുകയാണ്  എങ്കില്‍ ബ്രൈട്ടന്‍ ടീമിനെക്കാള്‍ എത്രയോ മുകളില്‍ ആണ് ഈ റോമന്‍ ടീം.ഈ രണ്ടു ക്ലബുകളും ചരിത്രത്തില്‍ ആദ്യം ആയാണ് കണ്ടു മുട്ടുന്നത് എന്ന വസ്തുതയും ഏറെ കൌതുകം പകരുന്നു.നിലവില്‍ പ്രീമിയര്‍ ലീഗില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ഈ ബ്രൈട്ടന്‍ ടീമിന് വലിയ ഒരു പരീക്ഷണം തന്നെ ആയിരിയ്ക്കും ഇന്നതെ മല്‍സരത്തില്‍ റോമന്‍ പടയാളികള്‍ ഒരുക്കാന്‍ പോകുന്നത്.

Leave a comment