EPL 2022 European Football Foot Ball Indian Sports International Football ISL Top News transfer news

തുടര്‍ച്ചയായ തോല്‍വികളും സമനിലയില്‍ നിന്നും ഗോവക്ക് സ്വാതന്ത്ര്യം!!!!

March 7, 2024

തുടര്‍ച്ചയായ തോല്‍വികളും സമനിലയില്‍ നിന്നും ഗോവക്ക് സ്വാതന്ത്ര്യം!!!!

ഇന്ത്യൻ സൂപ്പർ ലീഗ്  2023-24 ബുധനാഴ്ച ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ 1-0 ന് തോൽപ്പിച്ച് എഫ്‌സി ഗോവ.മുമ്പത്തെ അഞ്ച് മത്സരങ്ങളിൽ തുടര്‍ച്ചയായി പരാജയപ്പെട്ട ഗോവയുടെ ഐഎസ്എല്‍ സീസണിലെ രണ്ടാം ജയം ആണിത്.ഈ വിജയത്തോടെ ഗോവന്‍ ടീം നാലാം സ്ഥാനം നിലനിര്‍ത്തി.

 

ജയം കേവലം ഒരു ഗോളിന് ആയിരുന്നു എങ്കിലും മിഡ്-സീസൺ ഇടവേളയ്ക്ക് ശേഷം ഈ ഗോവന്‍ ടീം ഇത്രയും ആധിപത്യം പുലര്‍ത്തി കളിക്കുന്നത് ഇതാദ്യം ആയാണ് കാണുന്നത്.58 ശതമാനത്തോളം കൈയ്യില്‍ പന്ത് വെച്ച് കളിച്ച അവര്‍ 17 ഷോട്ട് മല്‍സരത്തില്‍ ആകെ നേടി. ബെംഗാളിന് ആണെങ്കില്‍ നാലേ നാല് ഷോട്ടെ നേടാന്‍ കഴിഞ്ഞുള്ളൂ.42-ാം മിനിറ്റിൽ നോഹ സദൗയിയാണ് സമനില പൂട്ട് തകര്‍ത്തത്.എന്നാല്‍ ഗോള്‍ നേടുന്നതിന് മുന്‍പ് തന്നെ നോഹയും കാർലോസ് മാർട്ടിനെസും ധാരാളം അവസരങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു.ഈസ്റ്റ് ബംഗാൾ എഫ്‌സി ഗോൾകീപ്പർ പ്രബ്സുഖൻ സിംഗ് ഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് മൂലം അവരുടെ തോല്‍വി ഒറ്റ ഗോളില്‍ നിന്നു.

Leave a comment