European Football Foot Ball Indian football International Football ISL 2023 -2024 Top News transfer news

ഐഎസ്എലില്‍ ഇന്ന് ഗോവ – ഈസ്റ്റ് ബംഗാൾ എഫ്സി പോരാട്ടം

March 6, 2024

ഐഎസ്എലില്‍ ഇന്ന് ഗോവ – ഈസ്റ്റ് ബംഗാൾ എഫ്സി പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) 2023-24 ബുധനാഴ്ച ഫട്ടോർഡ സ്റ്റേഡിയത്തിൽ എഫ്സി ഗോവ ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരെ കൊമ്പു കൊര്‍ക്കും.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് കിക്കോഫ്.ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് 2-1 നു ഗോവന്‍ ടീം ജയം നേടിയിരുന്നു.

FC Goa vs East Bengal FC preview, predicted lineups, prediction, telecast  details, and more ahead of ISL 2023-24 clash

ഈ കാമ്പെയ്‌നിൻ്റെ രണ്ടാം പകുതിയില്‍ ഗോവയ്ക്ക് അവരുടെ മാജിക് ടച്ച് നഷ്ട്ടപ്പെട്ടിരിക്കുകയാണ്.രണ്ടാം പകുതിയില്‍ ഒരു ജയം പോലും നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.കാമ്പെയ്ൻ ആരംഭിച്ചതിന് ശേഷം 12 കളികളിൽ തോൽവിയറിയാതെ നിന്ന ഈ ടീം ആഴ്ച മുംബൈ സിറ്റി എഫ്‌സിക്കെതിരെ 1-1 ന് സമനില വഴങ്ങുന്നതിന് മുമ്പ് തുടർച്ചയായ മൂന്ന് തോൽവികൾ നേരിട്ടിരുന്നു.പരിക്കുകള്‍ ആണ് അവരെ അലട്ടുന്നത്.ലീഗ് പട്ടികയില്‍ നിലവില്‍ അവര്‍ നാലാം സ്ഥാനത്താണ്.സ്ഥിരത കൈവരിക്കാന്‍ ഇത് വരെ കഴിയാത്ത ഈസ്റ്റ് ബെംഗാള്‍ ആകട്ടെ ലീഗ് പട്ടികയില്‍ ഒന്പതാം സ്ഥാനത്തുമാണ്.ഗോവയെ പോലൊരു ചാമ്പ്യന്‍ ടീമിനെ നേരിടുമ്പോള്‍ കഴിഞ്ഞ മല്‍സരങ്ങളിലെ മോശം പ്രകടനം നടത്തി വരുന്ന അറ്റാക്കിങ് മേഘലയെ ബെംഗാള്‍ ടീമിന് മെച്ചപ്പെടുത്തേണ്ടത് ഉണ്ട്.

Leave a comment