Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

ഇന്ത്യക്ക് പിന്നാലേ റിക്കോര്‍ഡ് ഇട്ട് ഓസീസ് ; വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി കങ്കാരുപ്പട

February 7, 2024

ഇന്ത്യക്ക് പിന്നാലേ റിക്കോര്‍ഡ് ഇട്ട് ഓസീസ് ; വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി കങ്കാരുപ്പട

ചൊവ്വാഴ്ച ഓസ്‌ട്രേലിയ തങ്ങളുടെ 1000-ാം ഏകദിന മത്സരം കളിച്ചു, ഫോർമാറ്റിൻ്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് ശേഷം ഇത് ചെയ്യുന്ന രണ്ടാമത്തെ ടീമായി മാറി കങ്കാരുപ്പട.കാൻബറയിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിലാണ് ഓസ്‌ട്രേലിയ ഈ നാഴികക്കല്ല് തികച്ചത്. വെസ്റ്റ് ഇൻഡീസിനെ 24.1 ഓവറിൽ 86 റൺസിന് പുറത്താക്കി വെറും 6.5 ഓവറിൽ വിജയലക്ഷ്യം പിന്തുടർന്നതിനാൽ ഈ നാഴികക്കല്ല് മത്സരം ഓസീസിനും അവിസ്മരണീയമായ ഒന്നായി മാറി. ഇതോടെ പരമ്പര 3-0ന് അവര്‍  തൂത്തുവാരി.

 

ഓസ്‌ട്രേലിയ വിന്‍ഡീസിനെ ആദ്യം ബാറ്റ് ചെയ്യാന്‍ പറഞ്ഞുവിട്ടു.സേവ്യർ ബാർട്ട്‌ലെറ്റ് (4/21), ലാൻസ് മോറിസ് (2/13), ആദം സാംപ (2/14) എന്നിവരുടെ മികച്ച ബോളിങ് ഫിഗറുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്ക്കാന്‍ കരീബിയന്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല.ഓപ്പണർ അലിക്ക് അത്നാസെ (60 പന്തിൽ 32 റണ്‍സ്  ) മാത്രമാണ് മാന്യമായ സ്‌കോർ നേടാനായത്. വെസ്റ്റ് ഇൻഡീസ് 24.1 ഓവറിൽ 86 റൺസിന് ഓള്‍ ഔട്ട് ആയി.രണ്ടു വിക്കറ്റ് നഷ്ട്ടത്തില്‍ 6.5 ഓവറിൽ തന്നെ ഓസീസ് ഈ ലക്ഷ്യം നേടി.ഇരു ടീമുകളും തമ്മില്‍ ഉള്ള ടി20 പരമ്പര ഫെബ്രവരി 9 നു ആരംഭിക്കും.

Leave a comment