” സേ നോ ടു റേസിസം ” – വിനീഷ്യസ് ജൂണിയര്‍
നവംബർ 20-ന് ബ്രസീലിന്റെ ബ്ലാക്ക് അവയർനസ് ദിനത്തോട് അനുബന്ധിച്ച് വംശീയതയ്‌ക്കെതിരെ പോരാടുന്നതിന് വേണ്ടി റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയർ ഒരു കാമ്പെയ്‌ൻ ആരംഭിച്ചു.വിനീഷ്യസ് ലാലിഗയില്‍ തന്നെ അനേകം തവണ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്, ഇപ്പോൾ വംശീയ വിവേചനത്തിനെതിരായ സന്ദേശം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങളുമായി താരം കൈകോര്‍ക്കുന്നുണ്ട്.
ബ്രസീലിലെ എല്ലാ പ്രധാന നഗരങ്ങളിലുടനീളമുള്ള പരസ്യബോർഡുകളിൽ “വംശീയത, നിങ്ങൾ അത് കണ്ടില്ലെന്ന് നടിക്കരുത്”, “വംശീയവാദികളെ വെളിപ്പെടുത്തുക” എന്നീ വാക്യങ്ങൾക്കൊപ്പം വിനീഷ്യസ് പോസ് ചെയ്യുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.വിനീഷ്യസ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയും പോസ്റ്റര്‍ പങ്ക് വെച്ചു.ഈ അവസരത്തില്‍ 23-കാരൻ തന്റെ വംശീയത വിരുദ്ധ വിദ്യാഭ്യാസ മാന്വൽ പ്രകാശനവും ചെയ്തു.60-ലധികം പേജുകളുള്ള ഈ മാനുവലില്‍ വിദ്യാഭ്യാസ അന്തരീക്ഷം കൂടുതൽ ലിബറല്‍ മാനോഭാവം ആക്കുവാനും ബ്രസീലിലുടനീളമുള്ള സ്കൂളുകളില്‍ പിന്നോട്ട് നില്‍ക്കുന്ന വിഭാഗകാരിലെ കുട്ടികള്‍ക്ക് മുന്‍ഗണനയും നല്കാനും ആവശ്യപ്പെടുന്നുണ്ട്.