ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ ജയം തേടി എസി മിലാന്‍
ചാമ്പ്യന്‍സ് ലീഗിലെ മരണഗ്രൂപ്പ് ആയ എഫില്‍ ഇന്ന് ഒന്നാം സ്ഥാനത്തുള്ള പിഎസ്ജി അവസാന സ്ഥാനക്കാര്‍ ആയ എസി മിലാനെ നേരിടും.രണ്ടാഴ്ച മുമ്പ് നടന്ന റിവേഴ്സ് ഫിക്സ്ച്ചര്‍ മല്‍സരത്തില്‍ മിലാനെ എതിരില്ലാത്ത മൂന്നു ഗോളിന് ഫ്രാന്‍സ് ക്ലബ് തോല്‍പ്പിച്ചിരുന്നു.ഈ പോക്ക് തുടര്‍ന്നാല്‍ മിലാന്‍ ടീം റൌണ്ട് ഓഫ് 16 പോയി യൂറോപ്പ ലീഗ് യോഗ്യത പോലും നേടുകയില്ല.
പരാജയ വീതിയില്‍ നിന്നും എങ്ങനെയും മിലാനെ പിന്തിരിപ്പിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് കോച്ച് സ്റ്റീവന്‍ പിയൊളി.അപ്രതീക്ഷിതമായി ന്യൂ കാസിലിന്‍റെ പക്കല്‍ നിന്ന് 4-1 നു പരാജയപ്പെട്ട പിഎസ്ജി ഒന്നു പതറി എങ്കിലും അവര്‍ നല്ല തിരിച്ചുവരവ് നടത്തി കഴിഞ്ഞു.ഇന്നതെ മല്‍സരത്തില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ നോക്കൌട്ട് ബെര്‍ത്ത് അവര്‍ക്ക് ഉറപ്പാണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ തുടക്കത്തില്‍ തന്നെ ലീഡ് നേടി ജയിക്കാനുള്ള ഒരുക്കത്തില്‍ ആണ് പാരിസ് ക്ലബ്.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് സാന്‍ സിറോയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.