മോണ്ട്പെല്ലിയറിനെതിരെ 3-0ന് ജയിച്ച പിഎസ്ജി ലീഗില്‍ ഒന്നാമതെത്തി
മോണ്ട്പെല്ലിയറിനെതിരെ 3-0ന് ഹോം ജയത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ ലീഗ് 1-ൽ താൽക്കാലികമായി ഒന്നാം സ്ഥാനത്തെത്തി.ലീ കാങ്-ഇൻ, വാറൻ സയർ-എമറി, വിറ്റിഞ്ഞ എന്നിവരുടെ ഗോളില്‍ ആണ് പിഎസ്ജി വിജയം നേടിയത്.ഇത് പാരിസ് ക്ലബിന്റെ തുടര്‍ച്ചയായ നാലാം വിജയം ആണ്.

അച്റഫ് ഹക്കിമിയുടെ ലോ ക്രോസില്‍ കിലിയന്‍ എംബാപ്പെ ഒരു ഡമ്മി മൂവ് നടത്തിയപ്പോള്‍ ടോപ് കോർണറിലേക്ക് മികച്ച ഒരു ഷോട്ട് നേടി കൊണ്ട് ലീ കാങ്-ഇൻ ആണ് പിഎസ്ജിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.സന്ദർശകർ സമനിലക്ക് വേണ്ടി കൈ മെയ് മറന്ന് പോരാടി എങ്കിലും 58 ആം മിനുട്ടില്‍ ഉസ്മാന് ഡെംബേലെയുടെ സ്മാര്‍ട്ട് പാസ് സ്വീകരിച്ച് മികച്ച രീതിയില്‍ ഫീനിഷ് ചെയ്തതോടെ 17-കാരൻ ആയ സയർ-എമറിയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.വിറ്റീഞ്ഞ നേടിയ മൂന്നാം ഗോളിനും വഴി ഒരുക്കിയത് ഹക്കിമി തന്നെ ആയിരുന്നു.