സ്പെയിനും ജർമ്മനിയും തമ്മിലുള്ള സാംസ്‌കാരിക വ്യത്യാസം ആണ് ഇതിന് കാരണം “
എൽ ക്ലാസിക്കോയിലെ തോൽവിക്ക് ശേഷം ഇൽകെ ഗുണ്ടോഗൻ തന്റെ സഹതാരങ്ങളെ ശക്തമായി വിമർശിച്ചത് വേറിട്ടതായി തോന്നിയത്തിന് പ്രധാന കാരണം സ്പെയിനും ജർമ്മനിയും തമ്മിലുള്ള സാംസ്‌കാരിക വ്യത്യാസങ്ങളാണെന്ന് ബാഴ്‌സലോണ മാനേജർ സേവി ഹെർണാണ്ടസ് വിശദീകരിച്ചു.റയൽ മാഡ്രിഡിനോട് തോറ്റതിന് ശേഷം ബ്ലൂഗ്രാന ടീമിൽ നിന്ന് കൂടുതൽ കോപം കാണണമെന്ന് അവകാശപ്പെട്ട് ഗുണ്ടോഗൻ ശനിയാഴ്ച തന്റെ നിരാശ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചിരുന്നു.അതിനു ശേഷം ഗുണ്ടോഗന്‍ കറ്റാലന്‍ മാധ്യമങ്ങളുടെ വാര്‍ത്താ വിഷയം ആയി.

റിയൽ സോസിഡാഡുമായുള്ള മത്സരത്തിന്റെ മുന്നോടിയായി മാനേജര്‍ സാവിയോട് മാധ്യമങ്ങള്‍ ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്കിയ മറുപടി ഇങ്ങനെ ആയിരുന്നു.”എല്ലാവര്‍ക്കും ദേഷ്യം ഉണ്ട്.എന്നാല്‍ സ്പെയിനിലെ പോലെ അല്ല ജര്‍മനി.അത് ഗുണ്ടോഗന്‍ വെളിപ്പെടുത്തി,അത്ര മാത്രം.ഈ അടുത്ത് ബയേണ്‍ മ്യൂണിക്ക് തോറ്റപ്പോള്‍ മുള്ളർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.ആ ഒരു സംഭവം തന്നെ ഇവിടെയും ഉണ്ടായുള്ളൂ.ഞങ്ങളുടെ ഡ്രെസ്സിംഗ് റൂം ഒട്ടാകെട്ടാണ്.”