ടോട്ടന്‍ഹാം പൊച്ചെട്ടീനോക്ക് ഗാർഡ് ഓഫ് ഓണർ നല്‍കില്ല
അടുത്തയാഴ്ച ടോട്ടന്‍ഹാമിനെ നേരിടാന്‍ ചെല്‍സി എത്തുമ്പോള്‍ മുന്‍ കോച്ച് ആയ പൊചെട്ടീനോയോ എതിര് വരമ്പില്‍ കാണാന്‍ ആകും എന്ന ആവേശത്തില്‍ ആണ് ടോട്ടന്‍ഹാം ആരാധകര്‍.അദ്ദേഹം തിരിച്ചുവരുമ്പോള്‍ തങ്ങള്‍ കോച്ചിനോട് ബഹുമാനപൂര്‍വം മാത്രമേ പെരുമാറുകയുള്ളൂ എന്ന് ടോട്ടന്‍ഹാം ബോസ് ആംഗെ പോസ്റ്റെകോഗ്ലോ പറഞ്ഞു.

എന്നാല്‍ മുന്‍ മാനേജര്‍ക്ക് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കും എന്ന വാര്‍ത്ത വ്യാജം ആണ് എന്നും അങ്ങനെ ഒരു തീരുമാനം തങ്ങള്‍ എടുത്തിട്ടില്ല എന്നും ആംഗെ കൂട്ടിച്ചേര്‍ത്തു.2019 നവംബർ വരെ അഞ്ചര വര്‍ഷ കാലയളവില്‍ ടീമിനെ നിയന്ത്രിച്ച പൊചെട്ടീനോ വളരെ വര്‍ഷത്തിന് ശേഷമാണ് ലണ്ടന്‍ ക്ലബിലേക്ക് മടങ്ങി എത്തുന്നത്.2019 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടന്‍ഹാമിനെ എത്തിക്കാന്‍ കഴിഞ്ഞതും ഇത് കൂടാതെ 2016-17 പ്രീമിയർ ലീഗില്‍ മികച്ച റണ്‍ നടത്താനും കഴിഞ്ഞു എന്നതാണു പൊചെട്ടീനോയുടെ ടോട്ടന്‍ഹാമിലെ ലെഗസി.അദ്ദേഹം ആണ് ടോട്ടന്‍ഹാമിനെ ടോപ് ഫോര്‍ പ്രീമിയര്‍ ലീഗിലെ ഒരു ടീം ആക്കി മാറ്റിയത്.