കാൽമുട്ടിന്റെ ലിഗമെന്റിന് പരിക്കേറ്റ ഡി ലൈറ്റ് പുറത്തിരിക്കും
ബുധനാഴ്ച നടന്ന ജർമ്മൻ കപ്പിൽ മൂന്നാം ടയർ സാർബ്രൂക്കനെതിരെ 2-1 ന് തോറ്റതിനും പുറമെ ഡിഫൻഡർ മത്തിജ്സ് ഡി ലൈറ്റിന് കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് വലിയൊരു തിരിച്ചടിയാണ് ബയേൺ മ്യൂണിക്കിന് ലഭിച്ചിരിക്കുന്നത്.24-ാം മിനിറ്റിൽ ആണ് താരം പിച്ചില്‍ നിന്ന് മാറുന്നത്.

സെപ്തംബറിൽ താരത്തിനു ഉണ്ടായിരുന്ന കാൽമുട്ടിനേറ്റ പരിക്കിന്റെ ആവർത്തനമാണെന്ന് ബയേൺ കോച്ച് തോമസ് ടുഷൽ പറഞ്ഞു.അന്ന് താരം മൂന്നാഴ്ച്ച കളിക്കാതെ മാറി നിന്നിരുന്നു.ബൊറൂസിയ ഡോർട്ട്മുണ്ടിൽ ശനിയാഴ്ച ഡെർ ക്ലാസിക്കറിന് മുമ്പായി തന്നെ പ്രധാന താരങ്ങള്‍ക്ക് പരിക്ക് സംഭവിക്കുന്നു എന്നത് മ്യൂനിക്കിന് ഏറ്റ വലിയൊരു തിരിച്ചടി തന്നെ ആണ്.ടീമിലെ മറ്റൊരു പ്രധാന ഡിഫണ്ടര്‍ ആയ ഉപമെക്കാനോക്ക് ഹാംസ്ട്രിങ് ഇന്‍ജുറി ആയത് മൂലം ടീമിലെ പ്രതിരോധ ചുമതല ഇപ്പോള്‍ മിഡ്ഫീല്‍ഡര്‍ ആയ കിമ്മിച്ചിന് ഉണ്ട്.ഈ പ്രതിസന്ധിക്ക് ഒരു പോംവഴി കണ്ടെത്താനുള്ള തിരക്കില്‍ ആണ് കോച്ച് ടൂഷല്‍.