ചൈനീസ് നേതാവിന്‍റെ മരണം ; മെസ്സിയുടെ ചൈനയിലേക്കുള്ള യാത്ര റദ്ദാക്കി
എക്‌സിബിഷൻ മത്സരങ്ങൾക്കായി ചൈനയിലേക്കുള്ള യാത്ര റദ്ദാക്കിയതായി ഇന്റർ മിയാമി ബുധനാഴ്ച അറിയിച്ചു. നവംബർ 5 നും നവംബർ 8 നും ഗെയിമുകൾ ആദ്യം ഷെഡ്യൂൾ ചെയ്‌തിരുന്ന ടീം കഴിഞ്ഞ മാസം ആണ് യാത്ര പോകുന്ന കാര്യം ഒഫീഷ്യല്‍ ആയി പ്രഖ്യാപിച്ചത്.എട്ടാം ബലോണ്‍ ഡി ഓര്‍ നേടിയ മെസ്സിയേ കാണാന്‍ രണ്ട് മത്സരങ്ങളിലും ആകപ്പാടെ ഒരു ലക്ഷം ആളുകള്‍ വരാന്‍ സാധ്യത ഉണ്ട് എന്നു കണക്കാക്കപ്പെട്ടിരുന്നു.

അപ്രതീക്ഷിതമായ സാഹചര്യങ്ങളാണ് ഈ ടൂര്‍ നടക്കാതിരിക്കാനുള്ള കാരണം എന്ന് ഇന്റർ മിയാമി പറഞ്ഞു. രാജ്യത്തെ മുൻ രണ്ടാം റാങ്കുള്ള നേതാവ് ആയ ലീ കെക്വിയാങ്ങിന്റെ മരണത്തെത്തുടർന്ന് ആണ് ഇത് സംഭവിച്ചത്.നേതാവിനോടുള്ള ബഹുമാനം കൊണ്ടാണ് ഈ ടൂര്‍ണമെന്‍റ് നടത്താത്തത് എന്നും ടൂർ പ്രൊമോട്ടറായ NSN പറഞ്ഞു. ഒരു ദശാബ്ദക്കാലം ചൈനയുടെ ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥനായിരുന്നു മരിച്ച ലീ കെക്വിയാങ്ങ്.