ഫ്ലെമെംഗോ മുൻ ബ്രസീൽ ദേശീയ ടീം പരിശീലകൻ ടിറ്റെയെ മാനേജറായി നിയമിച്ചു
മുൻ ബ്രസീൽ കോച്ച് ടിറ്റെ ബ്രസീലിയന്‍ ക്ലബ് ആയ ഫ്ലെമെംഗോയുടെ ചുമതല ഏറ്റെടുത്തു.2024 അവസാനം വരെ നീണ്ടുനിൽക്കുന്ന കരാറിൽ ആണ് അദ്ദേഹം ക്ലബുമായി ഒപ്പ് വെച്ചിരിക്കുന്നത്. അദ്ദേഹത്തിന് കീഴിൽ പ്രവർത്തിച്ച അസിസ്റ്റന്റ് കോച്ചുകളുടെ സേവനവും തങ്ങള്‍ക്ക് ലഭിക്കും എന്ന് ക്ലബ് അവരുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ പറഞ്ഞു.
ഡിസംബറിൽ ക്രൊയേഷ്യക്കെതിരെ തോറ്റ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്തായത്തിന് ശേഷം ബ്രസീല്‍ ടിറ്റെയോട് ബൈ പറഞ്ഞിരുന്നു.അതിനു ശേഷം അദ്ദേഹം കരിയറില്‍ ബ്രേക്ക് എടുക്കുകയായിരുന്നു.ഒക്ടോബർ 19 ന് ബ്രസീലിയൻ ചാമ്പ്യൻഷിപ്പ് ഗെയിമിൽ ക്രൂസെയ്‌റോക്കെതിരെ അദ്ദേഹം തന്‍റെ മാനേജിങ് കരിയര്‍ പുനരാരംഭിക്കും. സെപ്തംബർ 28 ന് ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്നു ഫ്ലെമെംഗോ കോച്ച് ജോർജ്ജ് സാമ്പവോളിയെ പുറത്താക്കിയിരുന്നു.