പ്രീമിയര്‍ ലീഗ് ; ചെല്‍സി – ഫുള്‍ഹാം മല്‍സരം ഇന്ന്
പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി ഫുള്‍ഹാമിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ഫുള്‍ഹാം ഹോം ആയ ക്രാവന്‍ കൊട്ടേജില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ മൂന്നു ലീഗ് മല്‍സരത്തില്‍ ഒരു ജയം പോലും നേടാന്‍ ആവാതെപോയ ചെല്‍സി നിലവില്‍ പോയിന്റ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്ത് ആണ്.

കഴിഞ്ഞ മല്‍സരത്തില്‍ ഈഎഫ്എല്‍ ലീഗ് കപ്പില്‍ കരുത്തര്‍ ആയ ബ്രൈട്ടനെ എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി തോല്‍പ്പിച്ചിരുന്നു.ഈ വിജയം ബ്ലൂസിന് നല്‍കിയിരിക്കുന്ന ആത്മവിശ്വാസം വളരെ വലുത് തന്നെ ആണ്.ഇന്നതെ മല്‍സരത്തിലും കൂടി കഴിഞ്ഞ മല്‍സരത്തിലെ പ്രകടനം നടത്താനുള്ള ലക്ഷ്യത്തില്‍ ആണവര്.പരിക്ക് ആണ് ചെല്‍സിയുടെ പ്രധാന പ്രശ്നം.കഴിഞ്ഞ മല്‍സരത്തില്‍ ഹാംസ്ട്രിങ് പരിക്കേറ്റ ബെൻ ചിൽവെലും ഇപ്പോള്‍ ചെല്‍സിയുടെ നീണ്ട ഇന്‍ജുറി ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.റോമിയോ ലാവിയ (കണങ്കാൽ), ബെനോയിറ്റ് ബദിയാഷിൽ (ഹാംസ്ട്രിംഗ്), റീസ് ജെയിംസ് (ഹാംസ്ട്രിംഗ്), ക്രിസ്റ്റഫർ എൻകുങ്കു (മുട്ട്), വെസ്ലി ഫൊഫാന (മുട്ട്), മാർക്കസ് ബെറ്റിനെല്ലി (മുട്ട്), ട്രെവോ ചലോബ (ഹാംസ്ട്രിംഗ്) എന്നിങ്ങനെ പല സുപ്രധാന താരങ്ങളും ഇല്ലാതെയാണ് ചെല്‍സി കളിച്ചു വരുന്നത്.