മോഡ്രിച്ചിനെ സൈന്‍ ചെയ്യാന്‍ ബെക്കാമിനോട് ആവശ്യപ്പെട്ട് മെസ്സി
റയൽ മാഡ്രിഡിന്റെ ഇതിഹാസ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ചിനെ എംഎൽഎസ് ക്ലബ്ബിൽ ചേരാൻ ഇന്റർ മിയാമി സ്റ്റാർ അറ്റാക്കർ ലയണൽ മെസ്സി ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ബെക്കാമിന്റെ ഉടമസ്ഥതയില്‍ ഉള്ള ടീമിനു വേണ്ടി കളിക്കുന്ന മെസ്സി ഇതുവരെ മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ നിന്നായി 12 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
മോഡ്രിച്ചിന്റെ ഒപ്പിന് വേണ്ടി ബെക്കാമിനോട് മെസ്സി അഭ്യര്‍ത്തിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.ഇത് കൂടാതെ ബെക്കാമും ലൂക്കയും തമ്മില്‍ ഈ അടുത്ത് ചര്‍ച്ച നടത്തിയിരുന്നു.ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ മോഡ്രിച്ച് മയാമി ടീമില്‍ കളിക്കാനുള്ള സാധ്യത വളരെ അധികം ആണ്.2012-ൽ ലോസ് ബ്ലാങ്കോസിൽ ചേർന്ന മോഡ്രിച്ച് തന്റെ അവസാന വര്‍ഷ കരാറില്‍ ആണ്.എല്ലാ സീസണ് പൂര്‍ത്തിയാകുമ്പോഴും അദ്ദേഹത്തിന് പ്രസിഡന്റ് പേരെസ് കരാര്‍ നീട്ടി നല്‍കുമായിരുന്നു.എന്നാല്‍ ഈ സീസണില്‍ അത് നടക്കുമോ എന്നത് സംശയമാണ്.എന്തെന്നാല്‍ മിഡ്ഫീല്‍ഡില്‍ ബെലിങ്ഹാം മികച്ച ഫോമില്‍ കളിക്കുന്നതും കമവിങ്ക ,ഷൂമേനി,വാല്വറഡേയ് എന്നിവര്‍ ടീമില്‍ ഉള്ളതും മൂലം ക്രൊയേഷ്യന്‍ താരത്തിന്റെ മാഡ്രിഡിലെ അവസാന സീസണ് ഇതാവാന്‍ സാധ്യതയുണ്ട്.ഈ സീസണില്‍ ആകെ മൂന്നു മല്‍സരങ്ങളില്‍ മാത്രം ആണ് താരം ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.