റയൽ മാഡ്രിഡ് ക്യാപ്റ്റന്‍ വേണ്ടി ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ്
കഴിഞ്ഞ ലാലിഗ മല്‍സരത്തില്‍ ജിറോണക്കെതിരെ ജയം നേടി എങ്കിലും അതില്‍ കരി നിഴല്‍ വീഴ്ത്തി കൊണ്ട് ആയിരുന്നു ക്യാപ്റ്റന്‍ നാച്ചോയുടെ അതി ക്രൂരം ആയ ടാക്കിള്‍.ജിറോണ വിംഗർ പോർട്ടുവിന് നേരെ സ്പാനിഷ് താരം കമ്മിറ്റ് ചെയ്ത ചലഞ്ച് അതിഭീകരം ആയിരുന്നു. താരത്തിനെ പിച്ചില്‍ നിന്നും സ്ട്രെറ്റ്ച്ചര്‍ വഴിയാണ് കൊണ്ട് പോയത്.

സംഭവത്തിന് ശേഷം, കാർലോ ആൻസലോട്ടി പരസ്യമായി ക്ഷമാപണം നടത്തി, അടുത്ത ദിവസം നാച്ചോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും മാപ്പ് അപേക്ഷിച്ചു.ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് പോർട്ടുവിനെ വിളിച്ച് നാച്ചോയുടെ പ്രവര്‍ത്തിയില്‍ ക്ഷമാപണം നടത്തുകയും അദ്ദേഹം സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തിരിക്കുന്നു.ഭാഗ്യവശാൽ, പോർട്ടുവിന് എല്ലുകളൊന്നും ഒടിഞ്ഞിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.എന്നിരുന്നാലും അദ്ദേഹത്തിന്റെ പരിക്കിന്റെ വ്യാപ്തി ഇതുവരെ അജ്ഞാതമാണ്.മെഡിക്കല്‍ കഴിഞ്ഞാല്‍ മാത്രമേ അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുകയുള്ളൂ.നാച്ചോയുടെ ചലഞ്ച് മൂലം അദ്ദേഹത്തിന് വലിയൊരു ബാന്‍ തന്നെ ലഭിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.