റഫറിക്കെതിരായ ആരോപണം ; അലക്സിസ് മാക് അലിസ്റ്റർക്കെതിരെ നടപടി ???
ടോട്ടൻഹാം ഹോട്സ്പറിനോട് തോറ്റതിന് ശേഷം സോഷ്യൽ മീഡിയയില്‍ പ്രീമിയര്‍ ലീഗ് റഫറിക്കെതിരെ മോശമായ ആരോപണം നടത്തി എന്നതിന്റെ പേരില്‍ ലിവർപൂൾ മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്റർ കുഴപ്പത്തില്‍.തെറ്റായ തീരുമാനങ്ങളില്‍ ആണ് ലിവര്‍പൂള്‍ പരാജയപ്പെട്ടത് എന്നത് ഫൂട്ബോള്‍ അസോസിയേഷനും സമ്മതിച്ച കാര്യം ആണ്.

മല്‍സരത്തിന് ശേഷം ടോട്ടന്‍ഹാം ഡിഫണ്ടര്‍ റൊമേറോ ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ “12 കളിക്കാർ നിങ്ങള്‍ക്ക് ഒപ്പം ഉണ്ടെങ്കില്‍ എന്തും സാധ്യം ആണ് ” എന്നു മക് അലിസ്റ്റര്‍ കമ്മന്റ് ചെയ്തു.”വീട്ടിൽ കരയുക” എന്ന പ്രതികരണം ആണ് റൊമെറോ മക് അലിസ്റ്ററിന് തിരിച്ചു നല്‍കിയത്.ഓൺ-ഫീൽഡ് റഫറി സൈമൺ ഹൂപ്പറിന്റെ സത്യസന്ധതയെ ചോദ്യം ചെയ്തതിന് മാക് അലിസ്റ്റർ ഇപ്പോൾ എഫ്എയുടെ നടപടി നേരിടേണ്ടി വന്നേക്കാം.ബോണ്‍മൌത്തിനെതിരെ നടന്ന മല്‍സരത്തില്‍ ഫൌള് ചെയ്തതാരോപ്പിച്ച് മൂന്നു മല്‍സര ബാന്‍ താരത്തിനു ലഭിച്ചിരുന്നു.എന്നാല്‍ അത് ഇംഗ്ലണ്ട് ഫൂട്ബോള്‍ അസോസിയേഷന് അപ്പീല്‍ വഴി റദ്ദ് ചെയ്തിരുന്നു.