ഒടുവില്‍ ഫാട്ടിയുമായി എന്നെന്നേക്കുമായി വിട പറയാന്‍ ഒരുങ്ങി ബാഴ്സലോണ
അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ അൻസു ഫാട്ടിയെ പണമാക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.വലിയ കോളിളക്കം സൃഷ്ട്ടിച്ച് വന്നു എങ്കിലും താരത്തിനു തന്റെ റേഞ്ചിന് അനുസരിച്ച് ഉയരാന്‍ കഴിഞ്ഞില്ല.112 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളും 10 അസിസ്റ്റുകളും താരം നേടിയെങ്കിലും അധിക സമയവും അദ്ദേഹം ബെഞ്ചില്‍ ആയിരുന്നു.

താരം മറ്റ് ക്ലബിലേക്ക് ലോണില്‍ പോകില്ല എന്നു വാശി പിടിച്ചതും സന്ദര്‍ഭം കൂടുതല്‍ വഷളാക്കി.നിലവില്‍ ബ്രൈട്ടനില്‍ കഴിയുന്ന താരം അവര്‍ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയിരിക്കുന്നു.നിലവില്‍ ബാഴ്സയുടെ ലെഫ്റ്റ് വിങ്ങര്‍ ഫസ്റ്റ് ചോയിസ് ജോവാ ഫെലിക്സ് ആണ്.അദ്ദേഹത്തിനെ അടുത്ത സമ്മറില്‍ വാങ്ങാനുള്ള തീരുമാനത്തില്‍ ആണ് പ്രസിഡന്റ് ലപ്പോര്‍ട്ട എന്നു സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നുണ്ട്.അന്‍സു ഫാട്ടിയെ വില്‍ക്കുന്നത് അതിനു വേണ്ട പണത്തിന് ആണ് എന്നും റൂമറുകള്‍ കേള്‍ക്കുന്നുണ്ട്.ഫാട്ടിയും ബാഴ്സയും തമ്മില്‍ ഉള്ള കരാര്‍ കാലാവധി ഇനിയും നാല് വര്‍ഷത്തേക്ക് കൂടിയുണ്ട്.