രണ്ടാം പകുതിയില്‍ തിരിച്ചുവരവ് ; ജയത്തോടെ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന് ആരംഭം
ഗ്രൂപ്പ് ജി ഉദ്ഘാടന മല്‍സരത്തില്‍ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ 3-1 ന് മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി.ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ആണ് സിറ്റി വീരോചിതമായ തിരിച്ചുവരവ് നടത്തിയത്.തുടക്കം മുതല്‍ക്ക് തന്നെ മികച്ച ഫൂട്ബോള്‍ പിച്ചില്‍ കാഴ്ചവെച്ചു എങ്കിലും മോശം ഫിനിഷിങ് സിറ്റിക്ക് തലവേദനയായി.ഇത് എതിരാളികള്‍ മുതല്‍ എടുത്തു.

ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ഒസ്മാൻ ബുകാരി നേടിയ് ഗോളിലൂടെ റെഡ് സ്റ്റാർ ലീഡ് നേടി.എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ അക്രമണം കാഴ്ചവെച്ച സിറ്റി രണ്ടു മിനുട്ടിനുളില്‍ തന്നെ സ്കോര്‍ സമനിലയില്‍ ആക്കി.ഹാലണ്ട് നല്കിയ അവസരം മുതല്‍ എടുത്ത് അല്‍വാറസ് ആദ്യ ഗോള്‍ നേടിയപ്പോള്‍ 60 ആം മിനുട്ടില്‍ ഒരു മികച്ച കേര്‍ളിങ് ഫ്രീ കിക്കിലൂടെ താരം തന്റെ രണ്ടാം ഗോള്‍ നേടി.73 ആം മിനുട്ടില്‍ ഒരു മികച്ച ക്ലിനിക്കല്‍ ഫിനിഷിലൂടെ റോഡ്രിയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.