തുടക്കം കസര്‍ത്തി ബാഴ്സ !!!!!
ഒളിമ്പിക്ക് ലൂയിസ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ബാഴ്സലോണ റോയൽ ആന്റ്‌വെർപിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്തു.കഴിഞ്ഞ രണ്ടു സീസണുകളിലെ മോശം ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന് അന്ത്യം കുറിക്കാനുള്ള ലക്ഷ്യത്തില്‍ ആയിരുന്നു സാവിയും സംഘവും.അത് തുടക്കത്തില്‍ തന്നെ കാണപ്പെടുകയും ചെയ്തു.

പതിനൊന്നാം മിനുട്ടില്‍ തന്നെ ഫെലിക്സിലൂടെ ബാഴ്സ ലീഡ് നേടി.അത്ലറ്റിക്കോയില്‍ നിന്നും ലോണില്‍ എത്തിയ താരം രണ്ടു ഗോളുകള്‍ നേടി.ഇത് കൂടാതെ ഒരു അസിസ്റ്റ് നല്കുകയും ചെയ്തു.ബാഴ്സക്ക് വേണ്ടി രണ്ടു മല്‍സരങ്ങളില്‍ കളിച്ച രണ്ടിലും മാന്‍ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടി.അദ്ദേഹത്തെ കൂടാതെ റോബർട്ട് ലെവൻഡോവ്‌സ്‌കി,ജെല്ലി ബറ്റെയ്‌ലെ(ഓണ്‍ ഗോള്‍),ഗാവി എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ജയത്തോടെ ഗ്രൂപ്പ് എച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം അവര്‍ നേടി.