ജൂലൻ ലോപറ്റെഗിയെ മാനേജര്‍ ആക്കാന്‍ ലിയോണ്‍
തങ്ങളുടെ പുതിയ പരിശീലകനായി ജൂലൻ ലോപറ്റെഗിയെ മാറ്റണമോയെന്ന കാര്യം ലിയോൺ പരിഗണിക്കുന്നതായി റിപ്പോർട്ട്.ഫ്രഞ്ച് ക്ലബിന്‍റെ നിലവിലത്തെ മാനേജര്‍ ലോറന്റ് ബ്ലാങ്കാണ്.അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ക്ലബും ആരാധകരും ഒന്നും തീരെ തൃപ്തര്‍ അല്ല.കഴിഞ്ഞ മല്‍സരത്തില്‍ പിഎസ്ജിക്കെതിരായ തോല്‍വിക്ക് ശേഷം ടീമിന് ക്ലബ്ബിന്റെ അൾട്രാസിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിരുന്നു.
ആദ്യ നാല് മല്‍സരങ്ങളില്‍ നിന്നും മൂന്നു തോല്‍വിയും ഒരു സമനിലയും ഉള്‍പ്പടെ ഒരു പോയിന്റോടെ ലിയോണ്‍ ഇപ്പോള്‍ ലീഗ് പട്ടികയില്‍ ഏറ്റവും അടി തട്ടില്‍ ആണ്.ഈ സാഹചര്യത്തില്‍ മാനേജര്‍ റോളിലേക്ക് ലോപെറ്റെഗിയെ നിയമിക്കാനുള്ള സാധ്യതകള്‍ ലിയോണ്‍ പരിശോധിച്ചു വരുകയാണ്.2022-23-ൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ പ്രീമിയർ ലീഗില്‍ നിലനിര്‍ത്താന്‍ ലോപെറ്റെഗി വലിയ പങ്ക് ആണ് വഹിച്ചത്.തുടക്കത്തിൽ സ്റ്റാൻഡിംഗിൽ ഏറ്റവും താഴെ ഉള്ളപ്പോള്‍ ആണ് അദ്ദേഹം വൂള്‍വ്സിനെ ഏറ്റെടുത്തത്.അത് പോലൊരു മാനേജറെ ഉള്‍പ്പെടുത്തി ലോങ് ടേം സ്പോര്‍ട്ടിങ് പ്രോജക്റ്റ് ആരംഭിക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് ലിയോണ്‍.






































