ഗലാറ്റസറെയിലേക്ക് രണ്ടു താരങ്ങളുടെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി ടോട്ടന്‍ഹാം
സെന്റർ ബാക്ക് ഡേവിൻസൺ സാഞ്ചസിന്റെ സ്ഥിരമായ ട്രാന്‍സ്ഫറിനും ടാംഗുയ് എൻഡോംബെലെയുടെ ലോണിനും കരാറിലെത്തിയതായി ടോട്ടൻഹാമും ഗലാറ്റസറെയും സ്ഥിരീകരിച്ചു.കൊളംബിയൻ താരമായ സാഞ്ചസ് 2017 ൽ സ്പർസിനായി സൈന്‍ സൈന്‍ ചെയ്തു.സെൻട്രൽ ഡിഫൻസിൽ ജാൻ വെർട്ടോംഗനും ടോബി ആൽഡർവെയ്‌റെൽഡും ചേർന്ന് കളിച്ച താരം ടീമിലെ അവിഭാജ്യ ഘടകം ആയിരുന്നു എങ്കിലും നിലവില്‍ ഫോം പോയതിനെ തുടര്‍ന്ന് താരത്തിന്‍റെ ടീമിലെ സ്ഥാനം നഷ്ട്ടപ്പെട്ടു.

അടുത്ത വർഷം കരാർ സ്ഥിരമാക്കാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തി തുർക്കി ടീമിന് 15 മില്യൺ യൂറോ ഫീസിനു ആണ് മിഡ്ഫീൽഡർ എൻഡോംബെലെയെ സ്പര്‍സ് ലോണില്‍ അയച്ചത്. ലിയോണിൽ നിന്നുള്ള 62 മില്യൺ യൂറോ ഫീസില്‍ ടീമില്‍ എത്തിയ താരം ടോട്ടന്‍ഹാം ടീമില്‍ ഫോമില്‍ എത്താന്‍ കഴിയാതെ നന്നേ പാടുപ്പെട്ടു.അത് കാരണം സ്പർസിൽ നിന്ന് എൻഡോംബെലെയുടെ മൂന്നാമത്തെ വായ്പാ നീക്കമാണിത്.