ആന്ദ്രേ ഒനാന ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം കാമറൂണ്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഗോൾകീപ്പർ ആന്ദ്രേ ഒനാനയെ ഖത്തറിൽ നടന്ന ലോകകപ്പിനിടെ ടീമിൽ നിന്ന് പുറത്താക്കി ഒമ്പത് മാസങ്ങൾക്ക് ശേഷം കാമറൂണിന്റെ ടീമിലേക്ക് തിരിച്ചുവിളിച്ചു.സെപ്തംബർ 12-ന് ഗരോവയിൽ ബുറുണ്ടിക്കെതിരായ ആഫ്രിക്കൻ നേഷൻസ് യോഗ്യതാ മത്സരത്തിലേക്ക് ആണ് താരത്തിനെ തിരിച്ചെടുത്തത്.കോച്ച് റിഗോബർട്ട് സോംഗ് ആണ് ഇന്നലെ താരത്തിനെ തിരിച്ചെടുത്തു എന്ന വാര്‍ത്ത അറിയിച്ചത്.

( കാമറൂണ്‍ മാനേജര്‍ റിഗോബർട്ട് സോംഗ് )
ഒനാന പരിശീലന മുറകളും അത് പോലെ ടീമിന്റെ ടാക്ടിക്ക്സും സംബന്ധിച്ച് സോംഗുമായുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ നവംബറിൽ സ്വിറ്റ്സർലൻഡിനെതിരായ അവരുടെ ഓപ്പണിംഗ് ഗ്രൂപ്പ് മത്സരത്തിന് ശേഷം ടീമില്‍ നിന്ന് ഒനാനയെ പുറത്താക്കി.ഇത് കൂടാതെ കാമറൂൺ ഫുട്ബോൾ ഫെഡറേഷൻ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും നാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.ഈ ദേഷ്യത്തില്‍ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഒനാന വിരമിക്കല്‍ പ്രഖ്യാപ്പിച്ചിരുന്നു.എന്നാല്‍ ഇന്നലെ നടന്ന പത്ര സമ്മേളനത്തില്‍ ഒനാനയെ പോലൊരു ലോകോത്തര ഗോള്‍ കീപ്പര്‍ക്ക് വേണ്ടി ടീമിന്റെ വാതില്‍ ഇപ്പോഴും തുറന്നു കിടക്കും എന്ന് കോച്ച് റിഗോബർട്ട് സോംഗ് അറിയിച്ചു.