മുഹമ്മദ് കുഡൂസിന്റെ കാര്യത്തില്‍ അയാക്സുമായി കരാറില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങി വെസ്റ്റ് ഹാം
ഒടുവില്‍ മുഹമ്മദ് കുഡൂസ് – വെസ്റ്റ് ഹാം ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാവുന്നു.താരം വെസ്റ്റ് ഹാമുമായി കരാര്‍ ഒപ്പിട്ടു എന്ന് ഇന്നലെ പ്രമുഖ ട്രാന്‍സ്ഫര്‍ വിദഗ്ദന് ആയ ഫ്രാബിസിയോ റൊമാനോ വെളിപ്പെടുത്തി.23-കാരനായ കുഡൂസ് വ്യാഴാഴ്ച രാത്രി അയാക്സിനായി തന്റെ അവസാനത്തെ മത്സരം കളിച്ചിരിക്കുന്നു.അതില്‍ ഹാട്രിക്ക് നേടി താരം ഒരു മികച്ച രീതിയില്‍ ക്ലബിലെ സ്പെല്‍ അവസാനിപ്പിച്ചു.

റിപ്പോര്‍ട്ട് പ്രകാരം താരത്തിനു വേണ്ടി 45 മില്യണ്‍ യൂറോ ആണ് പ്രീമിയര്‍ ലീഗ് ക്ലബ് നല്കാന് ഒരുങ്ങുന്നത്.താരം ഇന്ന് കരാറില്‍ ഒപ്പിടും.അഞ്ചു വര്‍ഷം വരെയാണ് കരാര്‍ കാലാവധി.ആഡ് ഓണായി ഒരു വര്‍ഷവും കരാറില്‍ വെസ്റ്റ് ഹാം ചേര്‍ത്തിട്ടുണ്ട്.ഇത്തവണ യൂറോപ്പ ലീഗില്‍ കളിക്കാനുള്ള യോഗ്യത നേടിയ വെസ്റ്റ് ഹാമിന് ടീമിനെ വളരെ മെച്ചപ്പെടുത്തേണ്ടത് ഉണ്ട്. മിഡ്ഫീൽഡില്‍ എഡ്സൺ അൽവാരസ്, ജെയിംസ് വാർഡ്-പ്രോസ് എന്നിവരേ വെസ്റ്റ് ഹാം ഇതിനകം സൈന്‍ ചെയ്തിട്ടുണ്ട്.സെന്റര്‍ ഫോര്‍വേഡ്,വിങ്ങര്‍ എന്നീ റോളില്‍ കളിക്കാന്‍ കഴിയുന്ന താരത്തിന്റെ സേവനം ലഭിക്കുന്നതോടെ വെസ്റ്റ് ഹാം കൂടുതല്‍ അപകടക്കാരികള്‍ ആയി മാറിയേക്കും.