യുഎഇയെ തകർത്ത് ന്യൂസിലൻഡ് ടി20 പരമ്പര സ്വന്തമാക്കി
വിൽ യങ്ങും മാർക്ക് ചാപ്മാനും അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ന്യൂസിലൻഡ് തങ്ങളുടെ മൂന്നാം ടി20യിൽ യുഎഇയ്‌ക്കെതിരെ 32 റൺസിന്റെ സുഖകരമായ വിജയം രേഖപ്പെടുത്തി ഞായറാഴ്ച പരമ്പര 2-1 ന് സ്വന്തമാക്കി.
ശനിയാഴ്ചത്തെ ഏഴ് വിക്കറ്റ് തോൽവിക്ക് ശേഷം ന്യൂസിലൻഡ് വമ്പൻ പ്രകടനം നടത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി.ചാപ്‌മാൻ(51) തുടർച്ചയായ രണ്ടാം അർധസെഞ്ചുറി നേടിയപ്പോൾ യംഗ് മികച്ച പിന്തുണ നൽകി 56 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ യുഎഇക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബെൻ ലിസ്റ്ററിന്റെ (3-35) ആദ്യ ഓവറിൽ ക്യാപ്റ്റൻ മുഹമ്മദ് വസീം (8) വിക്കറ്റ് കീപ്പർ ടിം സെയ്‌ഫെർട്ടിന് ക്യാച്ച് നൽകിയതോടെ ആതിഥേയർക്ക് ഒരു തരത്തിലുള്ള കുതിപ്പും നേടാനായില്ല. 42 റൺസ് നേടിയ അഫ്സൽ ഖാൻ ആണ് ടോപ് സ്‌കോറർ
നിരവധി മുൻനിര ടി20 ബാറ്റർമാരില്ലാതെ പര്യടനം നടത്തുന്ന ന്യൂസിലൻഡ്, ക്യാപ്റ്റൻ ടിം സൗത്തിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം ആണ് നടത്തിയത്.