നാലാം ടി20 : ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു, മാറ്റമില്ലാതെ ഇന്ത്യൻ ടീം
ഇന്ത്യ വിൻഡീസ് നാലാം ടി20 ഇന്ന് നടക്കും. ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. മൂന്നാം മത്സരത്തിൽ ഇറങ്ങിയ ടീം തന്നെയാണ് എന്നും ഇറങ്ങിയിരിക്കുന്നത്. വിൻഡീസ് ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ട്. ഷായ് ഹോപ്പ്, ജേസൺ ഹോൾഡർ എന്നിവർ ഇന്ന് ടീമിൽ ഇടം നേടി.
പരമ്പരയിലെ ആദ്യ രണ്ട് ടി20യും തോറ്റതിന് ശേഷം മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിന് ജയിച്ച് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി. അനായാസം 160 റൺസ് പിന്തുടർന്ന സന്ദർശക ടീം മധ്യനിരയിൽ തിളങ്ങിയ ബാറ്റർമാരായ സൂര്യകുമാർ യാദവും തിലക് വർമ്മയും. എന്നിരുന്നാലും, മെൻ ഇൻ ബ്ലൂ ഇപ്പോൾ പരിഹരിക്കേണ്ട നിരവധി ആശങ്കകളുണ്ട്. ഇന്ന് വിജയിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. അതേസമയം വിൻഡീസ് ഇന്ന് വിജയിച്ചാൽ അവർ പരമ്പര സ്വന്തമാക്കും. ഇന്ത്യ നേരത്തെ ടെസ്റ്റ് ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ) – ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ.
വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ) – കൈൽ മേയേഴ്‌സ്, ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ് (ജോൺസൺ ചാൾസിന് പകരം), നിക്കോളാസ് പൂരൻ, റോവ്‌മാൻ പവൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ (റോസ്റ്റൺ ചേസിന് പകരം), ഓഡിയൻ സ്മിത്ത്, അകേൽ ഹൊസൈൻ , ഒബെദ് മക്കോയ്.