CPL2020 Cricket cricket worldcup Cricket-International legends Top News

“സ്റ്റീവ് സ്മിത്തിനെ ഫോമിലേക്ക് ഉയരാന്‍ ഞങ്ങള്‍ സമ്മതിക്കില്ല ” – ഒല്ലി പോപ്പ്

June 9, 2023

“സ്റ്റീവ് സ്മിത്തിനെ ഫോമിലേക്ക് ഉയരാന്‍ ഞങ്ങള്‍ സമ്മതിക്കില്ല ” – ഒല്ലി പോപ്പ്

ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ സ്റ്റീവൻ സ്മിത്ത് ഇന്ത്യയ്‌ക്കെതിരെ തന്റെ 31-ാം ടെസ്റ്റ് സെഞ്ച്വറി നേടിയിരിക്കുന്നു.ജൂണ്‍ പതിനാറിന് ആഷസ് പരമ്പര തുടങ്ങാന്‍ ഇരിക്കെ ഓസീസ് ബാറ്റ്സ്മാന്‍ തിരികെ ഫോമിലേക്ക് എത്തിയത് ഇംഗ്ലണ്ടിനു നിർഭാഗ്യം ആയി പോയി എന്ന് വൈസ് ക്യാപ്റ്റൻ ഒല്ലി പോപ്പ് പറഞ്ഞു.

It's been a bit of a whirlwind' – 20-year-old Ollie Pope discusses his  England call-up

 

“ഇംഗ്ലണ്ട് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന വ്യക്തമായ ഐഡിയ അദ്ദേഹത്തിന് ഉണ്ട്.ഇവിടെ മാത്രമല്ല എവിടെയും കളിക്കാനുള്ള ഫ്ലെക്സിബിലിറ്റി ഉള്ളത് കൊണ്ടാണ് നിലവിലെ ടോപ്‌ ബാറ്റര്‍മാരില്‍ ഒരാള്‍ ആയി സ്റ്റീവ് മാറിയത്.അദ്ദേഹത്തിനെതിരെ കളിക്കാന്‍ അവസരം കിട്ടുന്നത് തന്നെ ഭാഗ്യം.എന്നാല്‍ ഞങ്ങളുടെ പക്കല്‍ ലോകോത്തര നിലവാരം ഉള്ള  ബോളര്‍മാര്‍ ഉണ്ട്.ബാറ്റ്സ്മാന്‍മാരെ വിവിദ തരത്തില്‍ പുറത്താക്കാന്‍ കെല്‍പ്പുള്ള താരങ്ങളും ഇംഗ്ലണ്ട് നിരയില്‍ ഉണ്ട്.അതിനാല്‍ വിചിത്രമായ വഴികള്‍ പയറ്റി എങ്കിലും ഞങ്ങള്‍ സ്റ്റീവിനെ ഫോമിലേക്ക് ഉയരാന്‍ സമ്മതിക്കില്ല.അതിനു വേണ്ടി പ്രത്യേക പരിശീലനം ഞങ്ങള്‍ നടത്തുന്നുമുണ്ട്.”    ഒല്ലി പോപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment