EPL 2022 European Football Foot Ball International Football Top News transfer news Uncategorised

അവസാന അങ്കത്തിന് ഒരുങ്ങി ആഴ്സണല്‍

May 28, 2023

അവസാന അങ്കത്തിന് ഒരുങ്ങി ആഴ്സണല്‍

തങ്ങളുടെ അവിസ്മരണീയമായ പ്രീമിയര്‍ ലീഗ് കാമ്പെയിന്റെ അവസാന ലീഗ് മത്സരത്തിനു ആഴ്സണല്‍ തയ്യാര്‍ എടുക്കുന്നു.ആഴ്സണല്‍ കോട്ടയായ എമിറേറ്റ്സ്‌ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.പ്രീമിയര്‍ ലീഗ് കിരീടം കൈവിട്ടു പോയി എങ്കിലും ആര്‍റെറ്റക്ക് കീഴില്‍ ആഴ്സണല്‍ ഈ സീസണില്‍ വളരെ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്.

Wolverhampton Wanderers head coach Julen Lopetegui on May 20, 2023.

പ്രീമിയര്‍ ലീഗ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തുള്ള വൂല്‍വ്സ് ആണ് ആഴ്സണലിന്റെ എതിരാളി.പ്രീമിയര്‍ ലീഗില്‍ നിന്നും റിലഗേഷന്‍ സോണില്‍ നിന്നുമാണ് കോച്ച് ജൂലിയന്‍ ലോപ്ട്ടഗുയി വൂള്‍വ്സിനെ ഏറ്റെടുക്കുന്നത്.കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ ടീമിന്‍റെ പ്രകടനം വളരെ മോശം ആയിരുന്നു എങ്കിലും ടീമിനെ പതിമൂന്നാം സ്ഥാനത്തേക്ക് എത്തിച്ചതില്‍ ലോപ്റ്റഗുയിയുടെ പങ്കു വളരെ വലുത് ആണ്.ഈ സീസണില്‍ റിവേര്‍സ് ഫികസ്ച്ചറില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് ആഴ്സണല്‍ വിജയം നേടിയിരുന്നു.

Leave a comment