EPL 2022 European Football Foot Ball Top News transfer news Uncategorised

നിറകണ്ണുകളോടെ സാനെ ; ആശ്വസിപ്പിച്ച് പെപ്പ്

April 20, 2023

നിറകണ്ണുകളോടെ സാനെ ; ആശ്വസിപ്പിച്ച് പെപ്പ്

ഇന്നലത്തെ മത്സരത്തില്‍ സിറ്റിക്കെതിരായ മത്സരത്തിനു ശേഷം സ്പാനിഷ് മാനേജര്‍ പെപ്പ് ഗാര്‍ഡിയോളയും ജര്‍മന്‍ താരമായ ലിറോയ് സാനെയും തമ്മില്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും  മറ്റും വൈറല്‍ ആയിരുന്നു.ചിത്രത്തില്‍ നിന്നും നമുക്ക് കാണാന്‍ കഴിയുന്നത് വികാരഭരിതനായ ലെറോയ് സാനെയേ   പെപ്പ്  ആശ്വസിപ്പിക്കുന്നതാണ്.

Report: Sane urged Bayern bosses to go easy on Mane as ex-Prem duo put fight behind them

 

പെപ്പിന്റെ കീഴില്‍ സിറ്റിയില്‍ നല്ലൊരു കരിയര്‍ ഉണ്ടായിരുന്ന താരം ആയിരുന്നു സാനെ.അവിടെ നിന്നും പിടി വിട്ടതിനു ശേഷം ബയേണില്‍ എത്തിയ അദ്ദേഹത്തിന് തന്‍റെ ഫോമിലേക്ക് ഉയരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.സാനെയുടെ കരിയര്‍  അത്ര നല്ല രീതിയില്‍ അല്ല ഇപ്പോള്‍ പോയി കൊണ്ടിരിക്കുന്നത്.സഹ താരമായ മാനെയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് മാനെയുടെ മര്‍ദനവും സാനെ ഏറ്റുവാങ്ങിയിരുന്നു.അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോഴും മര്‍ദനത്തിന്‍റെ പാട് കാണാന്‍ കഴിയും.ഇന്നലത്തെ മത്സരത്തില്‍ ബയേണ്‍ നന്നായി കളിച്ചു എന്നും  എന്നാല്‍ ഗോളുകള്‍ കണ്ടെത്താന്‍ ആവാത്തത് തങ്ങള്‍ക്ക് വലിയ തിരിച്ചടിയായി എന്നും മത്സരശേഷം സാനെ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment