Cricket Cricket-International IPL IPL-Team Top News Uncategorised

മുംബൈക്കെതിരെ ആധികാരിക വിജയം നേടി ബംഗ്ലൂര്‍

April 3, 2023

മുംബൈക്കെതിരെ ആധികാരിക വിജയം നേടി ബംഗ്ലൂര്‍

വിരാട് കോഹ്‌ലിയും ഫാഫ് ഡു പ്ലെസിസും ചേർന്ന് പടുത്തുയര്‍ത്തിയ 148 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെ പിന്‍ബലത്തില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ അവരുടെ ഈ സീസണിലെ ആദ്യ  ഐപിഎൽ കാമ്പെയ്‌നില്‍ മുംബൈ  ഇന്ത്യസിനെ എട്ട് വിക്കറ്റിന് തകർത്തു.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

IPL Today Match Live Score Updates RCB VS MI Live Royal Challengers Bangalore vs Mumbai Indians Live Cricket Score Online रॉयल चैलेंजर्स बैंगलोर वर्सेस मुंबई इंडियंस लाइव स्कोर आरसीबी वर्सेस ...

തുടക്കം മുതല്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബംഗ്ലൂര്‍ ബോളര്‍മാര്‍ പവര്‍ പ്ലേക്ക് ഉള്ളില്‍ തന്നെ മൂന്നു വിലപ്പെട്ട മുംബൈ താരങ്ങളെ പവലിയനിലേക്ക് മടക്കി.എന്നാല്‍ വാലറ്റത്തില്‍ പിടിച്ചു നിന്ന തിലക് വര്‍മ (46 പന്തില്‍ 86 റണ്‍സ് ) മുംബൈയെ ഒരു ഫൈറ്റിങ്ങ് ടോട്ടലിലേക്ക് നയിച്ചു.172 റണ്‍സ് ചെസ് ചെയ്ത ബംഗ്ലൂരിനെ  ഒരു ഘട്ടത്തില്‍ പോലും  സമ്മര്‍ദത്തില്‍ ആഴ്ത്താന്‍ മുംബൈ ബോളര്‍മാര്‍ക്ക് കഴിഞ്ഞില്ല.43 പന്തില്‍ 73 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസ്സി ആണ് മത്സരത്തിലെ താരം.

Leave a comment