Cricket Cricket-International Top News

മൂന്നാം ടി20; ഇന്ന് നിർണായകം, വിജയിക്കുന്നവർക്ക് പരമ്പര.!

February 1, 2023

author:

മൂന്നാം ടി20; ഇന്ന് നിർണായകം, വിജയിക്കുന്നവർക്ക് പരമ്പര.!

ഇന്ത്യാ-ന്യൂസീലാൻഡ് മൂന്നാം ടി20 മത്സരം ഇന്ന് വൈകിട്ട് 7 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറും. ആദ്യ 2 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ വിജയങ്ങൾ വീതം സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവരാകും ഈയൊരു പരമ്പര സ്വന്തമാക്കുക. റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ കിവീസ് 21 റൺസിൻ്റെ വിജയം സ്വന്തമാക്കിയപ്പോൾ, യു.പിയിൽ നടന്ന രണ്ടാം ടി20യിൽ ഇന്ത്യ 6 വിക്കറ്റിൻ്റെ വിജയം നേടിക്കൊണ്ട് തിരിച്ചടിക്കുകയായിരുന്നു.

എന്തായാലും ഇന്ന് വിജയിക്കുന്നവർ പരമ്പര നേടുമെന്ന സാഹചര്യം നിലനിൽക്കെ അതിവാശിയേറിയ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടി20 റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിലനിർത്താൻ ഈയൊരു പരമ്പര വിജയം അനിവാര്യമാണ്. അല്ലാത്തപക്ഷം ഒന്നാം സ്ഥാനം നഷ്ടപ്പെട്ടേക്കാം. ഇരുടീമുകളും കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയാകും ഇന്നും കളത്തിലിറക്കാൻ സാധ്യത. ഒരുപക്ഷേ കിവീസ് നിരയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം. ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാൻ ആണ് സാധ്യത.

Probable XI: Shubman Gill, Ishan Kishan(w), Rahul Tripathi, Suryakumar Yadav, Hardik Pandya(c), Deepak Hooda, Washington Sundar, Shivam Mavi, Kuldeep Yadav, Yuzvendra Chahal/Umran Malik, Arshdeep Singh

Probable XI:Finn Allen, Devon Conway(w), Mark Chapman, Glenn Phillips, Daryl Mitchell, Michael Bracewell, Mitchell Santner(c), Ish Sodhi, Jacob Duffy, Lockie Ferguson, Blair Tickner

എന്തായാലും ആരാകും ഈയൊരു പരമ്പരയിൽ വിജയം സ്വന്തമാക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment