European Football Foot Ball Top News transfer news

സോമറിന് വേണ്ടി പരിശ്രമം തുടർന്ന് ബയേൺ.!

January 17, 2023

author:

സോമറിന് വേണ്ടി പരിശ്രമം തുടർന്ന് ബയേൺ.!

ബൊറൂസിയ മോഞ്ചെൻഗ്ലാഡ്ബാക്കിൻ്റെ സ്വിസ് ഗോൾ കീപ്പറായ യാൻ സോമറിനായി പരിശ്രമം തുടർന്ന് വമ്പന്മാരായ ബയേൺ മ്യൂണിക്ക്. കരിയറിൻ്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന മാനുവേൽ ന്യൂയറിന് പകരക്കാരനായാണ് ബയേൺ സോമറിനെ പരിഗണിക്കുന്നത്. കഴിയാവുന്നതും വേഗം പുതിയ ഗോൾ കീപ്പറെ ടീമിലെത്തിക്കണമെന്നാണ് മാനേജ്മെൻ്റിനോട് നെഗെൽസ്മാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ആഴ്ച തന്നെ സോമറിൻ്റെ സൈനിങ് പൂർത്തിയാക്കാനാണ് ബയേണിൻ്റെ ശ്രമം.

2014ൽ മോഞ്ചെൻഗ്ലാഡ്ബാക്കിൽ എത്തിയ താരം ഇതുവരെ 272 മത്സരങ്ങളിൽ ക്ലബിനായി ഗോൾവല കാത്തിട്ടുണ്ട്. എന്തായാലും താരത്തെ ടീമിലേക്ക് എത്തിക്കാൻ ബയേണിന് കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.

Leave a comment