EPL 2022 European Football Foot Ball Top News transfer news

ഫെലിക്സിനെ സ്വന്തം കൂടാരത്തിൽ എത്തിച്ച് ചെൽസി.!

January 10, 2023

author:

ഫെലിക്സിനെ സ്വന്തം കൂടാരത്തിൽ എത്തിച്ച് ചെൽസി.!

അത്ലറ്റിക്കോയിൽ നിന്നും പോർച്ചുഗീസ് താരം ജൊവാവോ ഫെലിക്സിനെ സ്വന്തം കൂടാരത്തിൽ എത്തിച്ച് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി. അത്ലറ്റിക്കോ മാനേജർ ആയ ഡിയേഗോ സിമിയോണിയുമായി ഫെലിക്സിന് അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ താരം ജനുവരിയിൽ ക്ലബ്ബ് വിടുമെന്നുള്ള റൂമറുകൾ ശക്തമായിരുന്നു. ഇപ്പോഴിതാ താരത്തെ ലോൺ അടിസ്ഥാനത്തിൽ ചെൽസി സ്വന്തമാക്കിയിരിക്കുകയാണ്. വരുന്ന സമ്മർ വരെയുള്ള ലോൺ കാലയളവിൽ 11 മില്യൺ യൂറോയാകും ചെൽസി താരത്തിന് വേണ്ടി ചിലവാക്കുക.

അത്ലറ്റിക്കോയുമായി താരത്തിന് ദീർഘകാല കരാർ ആയിരുന്നു ഉണ്ടായിരുന്നത്. സമ്മറിന് ശേഷവും താരത്തെ ചെൽസി നിലനിർത്തുമോ എന്നുള്ളതിൽ വ്യക്തത ഇല്ല. കാരണം ജൂണിൽ ഫ്രഞ്ച് താരം ക്രിസ്റ്റഫർ എൻകുങ്കു ചെൽസിയിൽ എത്തും. അതുകൊണ്ടുതന്നെ ഫെലിക്സിനെ ചെൽസി നിലനിർത്താൻ ഉള്ള സാധ്യതകൾ എത്രത്തോളം ഉണ്ടാകുമെന്ന് കണ്ടുതന്നെ അറിയണം. വരും മണിക്കൂറിൽ തന്നെ താരം മെഡിക്കലിനും മറ്റുമായി ലണ്ടനിലേക്ക് പറക്കും. എന്തായാലും ചെൽസിയെ സംബന്ധിച്ചിടത്തോളം ഈയൊരു ഘട്ടത്തിൽ വളരെ ഉചിതമായൊരു ട്രാൻസ്ഫർ തന്നെയാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.

Leave a comment