European Football Foot Ball Top News

എഫ്.എ കപ്പ്; മൂന്നാം റൗണ്ട് പോരാട്ടത്തിൽ ന്യൂകാസിൽ ഇന്ന് കളത്തിൽ.!

January 7, 2023

author:

എഫ്.എ കപ്പ്; മൂന്നാം റൗണ്ട് പോരാട്ടത്തിൽ ന്യൂകാസിൽ ഇന്ന് കളത്തിൽ.!

എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ട് പോരാട്ടങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായി തങ്ങളുടെ മത്സരത്തിനായി ന്യൂകാസിൽ യുണൈറ്റഡ് ഇന്ന് കളത്തിൽ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 11.30ന് അരങ്ങേറുന്ന പോരാട്ടത്തിൽ ഷെഫീൽഡ് വെനെസ്ഡേയെയാണ് എഡ്ഡി ഹോവെയും സംഘവും നേരിടുക. ഷെഫീൽഡിൻ്റെ തട്ടകമായ ഹിൽസ്ബോറോയിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക. നിലവിൽ മിന്നുന്ന ഫോമിലാണ് ന്യൂകാസിൽ ഉള്ളത്.

അതുകൊണ്ടുതന്നെ താരതമ്യേന ദുർബലരായ ഈ എതിരാളികൾക്കെതിരെ എഡ്ഡി ഹോവ് സർവ്വസന്നാഹവും പ്രയോഗിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തിൽ ടേബിൾ ടോപ്പേഴ്സ് ആയ ആഴ്സനലിനെ സമനിലയിൽ കുരുക്കിയതിൻ്റെ വമ്പും കൂടി ന്യൂകാസിലിന് അവകാശപ്പെടുവാൻ ഉണ്ട്. ബ്രൂണോ, ആൽമിറോൺ, വിൽസൺ തുടങ്ങിയ പ്രധാന താരങ്ങൾ എല്ലാം ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് സംശയകരമാണ്. എന്തുതന്നെയായാലും ഒരു കിടിലൻ മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment