Foot Ball ISL Top News

ഒഗ്ബെച്ചെയ്‌ക്ക് ഹാട്രിക്; ഗോവയെ തകർത്ത് ഹൈദരാബാദ്.!

January 5, 2023

author:

ഒഗ്ബെച്ചെയ്‌ക്ക് ഹാട്രിക്; ഗോവയെ തകർത്ത് ഹൈദരാബാദ്.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തകർപ്പൻ പോരാട്ടത്തിൽ എഫ്സി ഗോവക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്ക് വിജയം. ഗോവയുടെ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മനോലോ മാർക്കസിൻ്റെ ശിഷ്യന്മാർ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ഹാട്രിക് നേട്ടത്തോടെ കളംനിറഞ്ഞത് നൈജീരിയൻ താരം ബർതലോമിയോ ഒഗ്ബെച്ചെ ആയിരുന്നു.

ഇതോടെ ഐ.എസ്.എല്ലിൽ താരത്തിൻ്റെ ഗോൾ നേട്ടം 59 ആയി. മത്സരത്തിൻ്റെ 20,79,90 മിനിറ്റുകളിലായിരുന്നു ഒഗ്ബെച്ചെയുടെ ഗോളുകൾ പിറന്നത്. ഗോവക്കായി 54ആം മിനിറ്റിൽ റെഡീം ലാങ്ങാണ് വലകുലുക്കിയത്. ഗോവ ഈ സീസണിൽ സ്വന്തം തട്ടകത്തിൽ നേരിടുന്ന രണ്ടാം തോൽവിയാണിത്. അതേസമയം, ഈയൊരു മിന്നും വിജയത്തോടെ 13 മത്സരങ്ങളിൽ നിന്നും 31 പോയിൻ്റുമായി ഹൈദരാബാദ് മുംബൈയെ മറികടന്ന് ഒന്നാംസ്ഥാനം തിരികെപ്പിടിച്ചു.

മറുവശത്ത് സീസണിലെ ആറാം തോൽവി ഏറ്റുവാങ്ങിയ ഗോവ 13 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റുമായി 5ആം സ്ഥാനത്ത് തന്നെ തുടരുകയാണ്.

Leave a comment