Foot Ball ISL Top News

ഒന്നാംസ്ഥാനം തിരികെപ്പിടിക്കാൻ ഹൈദരാബാദ്; എതിരാളികൾ ഗോവ.!

January 5, 2023

author:

ഒന്നാംസ്ഥാനം തിരികെപ്പിടിക്കാൻ ഹൈദരാബാദ്; എതിരാളികൾ ഗോവ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന കരുത്തുറ്റ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് ഇന്ന് ഗോവയെ നേരിടും. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരം ഗോവയുടെ മൈതാനമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാകും അരങ്ങേറുക. കടലാസിലെ കരുത്തിൽ ഇരുടീമുകളും തുല്യരാണെങ്കിലും, കളത്തിൽ ഹൈദരാബാദിനാണ് കൂടുതൽ ആധിപത്യം. നിലവിൽ 12 മത്സരങ്ങളിൽ നിന്നും 28 പോയിൻ്റുമായി 2ആം സ്ഥാനത്താണ് മനോലോ മാർക്കസും സംഘവുമുള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ മുംബൈയെ മറികടന്ന് വീണ്ടും ഒന്നാംസ്ഥാനം തിരികെപ്പിടിക്കാൻ ഹൈദരാബാദിന് കഴിയും.

മറുവശത്ത് വമ്പൻ താരനിര തന്നെയുണ്ടായിട്ടും അതിനൊത്ത പ്രകടനം കളത്തിൽ കാഴ്ചവെക്കുവാൻ ഗോവയ്ക്ക് സാധിക്കുന്നില്ല. നിലവിൽ 12 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റുമായി 5ആം സ്ഥാനത്താണ് ഗോവ. ഇന്നത്തെ മത്സരഫലം എന്തുതന്നെയായാലും ടേബിളിൽ അവർക്ക് സ്ഥാനചലനം ഉണ്ടാകില്ല. എന്തായാലും വിജയം മാത്രം ലക്ഷ്യം വെച്ച് ഇരുടീമുകളും ഇന്ന് കളത്തിലിറങ്ങുമ്പോൾ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment