Cricket Cricket-International Top News

ജയിച്ചാൽ പരമ്പര, ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം ഇന്ന്; സഞ്ജുവിന് പരിക്ക്.!

January 5, 2023

author:

ജയിച്ചാൽ പരമ്പര, ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം ഇന്ന്; സഞ്ജുവിന് പരിക്ക്.!

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിന് ഇന്ന് പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വേദിയാകും. വൈകിട്ട് 7 മണിക്ക് ആകും ഈയൊരു മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 2 റൺസിന് കീഴടക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്നുകൂടി വിജയിക്കാൻ കഴിഞ്ഞാൽ 3 മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കുവാൻ ഇന്ത്യയ്ക്ക് കഴിയും. മലയാളിതാരം സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല.

കഴിഞ്ഞ മത്സരത്തിൽ ഫീൽഡിംഗിനിടെ താരത്തിൻ്റെ ഇടംകാൽ മുട്ടിനു പരിക്കേറ്റിരുന്നു. സാരമുള്ള പരിക്ക് ആയതിനാൽ ശേഷിച്ച 2 മത്സരങ്ങളിൽ നിന്നും സഞ്ജുവിനെ ബി.സി.സി.ഐ ഒഴിവാക്കി. പകരം ജിതേഷ് ശർമയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജുവിൻ്റെ സ്ഥാനത്ത് ഋതുരാജ് ഗെയിക്വാദോ, രാഹുൽ ത്രിപാതിയോ ഇന്നത്തെ മത്സരത്തിനായുള്ള ടീമിൽ ഇടംപിടിച്ചേക്കാം. എന്തുതന്നെയായാലും, ഇന്ന് വിജയിച്ചുകൊണ്ട് പരമ്പര സ്വന്തമാക്കാനാകും ഹാർദിക് പാണ്ഡ്യയും സംഘവും ശ്രമിക്കുക.

മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ കയ്യിലിരുന്ന വിജയമാണ് അവസാന നിമിഷം ശ്രീലങ്ക കൈവിട്ടത്. ഇന്ന് വിജയിച്ചാൽ മാത്രമേ പരമ്പരയിൽ അവർക്ക് ഒപ്പമെത്താൻ കഴിയൂ. അതുകൊണ്ടുതന്നെ ഒരു ജീവന്മരണ പോരാട്ടത്തിനാകും ലങ്കൻപട ഇന്നിറങ്ങുക. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment